Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെലവ് നിരീക്ഷണം...

ചെലവ് നിരീക്ഷണം പുരോഗമിക്കുന്നു

text_fields
bookmark_border
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന പ ്രവര്‍ത്തനം പരാതിരഹിതമായി പുരോഗമിക്കുന്നുവെന്ന് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ രാജ്കുമാര്‍ കേന്ദ്രേ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ ചെലവുവിവരങ്ങളുടെ രണ്ടാംഘട്ട പരിശോധന ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫിസറും ഫിനാന്‍സ് ഓഫിസറുമായ എന്‍. നന്ദകുമാറിൻെറ നേതൃത്വത്തിലുള്ള അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ടീമിൻെറ പ്രവര്‍ത്തനം വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പിൻെറ ഭാഗമായി എട്ട് സ്ഥാനാര്‍ഥികളുടെ വരവുചെലവ് കണക്കുകളുടെ ഒന്നാംഘട്ട പരിശോധന ഏപ്രിൽ 11,12 തീയതികളില്‍ നടന്നു. രണ്ടാംഘട്ട പരിശോധന 16, 17 തീയതികളില്‍ പൂര്‍ത്തിയായി. മൂന്നാംഘട്ട പരിശോധന 21, 22 തീയതികളില്‍ നടക്കും. കണക്കുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായി മൂന്നു ദിവസം ഇടവിട്ടാണ് പരിശോധന നടത്തുന്നത്. ചെലവ് പരിശോധന നടത്തിയതില്‍ ചെറിയ പിഴവുകള്‍ ശ്രദ്ധയിൽപെട്ടതനുസരിച്ച് ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണ്. നോട്ടീസിന് മറുപടി നല്‍കേണ്ട സമയപരിധി 48 മണിക്കൂറാണ്. വിവിധ നിയോജക മണ്ഡലങ്ങളില്‍നിന്നുള്ള കണക്കുകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസമാണ് കണക്കുകള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കുന്നതിനു താമസം നേരിടുന്നതെന്ന് സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുക, മദ്യം വിതരണം ചെയ്യുക, സമ്മാനങ്ങള്‍ നല്‍കുക, വസ്ത്രങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും നടപടി എടുക്കുന്നതിനും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിൻെറ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെ വിഡിയോ സര്‍വൈലന്‍സ് ടീം, ഫ്ലയിങ് സ്‌ക്വാഡ്, മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനും പൊലീസും അടങ്ങിയ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം എന്നിവയും പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍, ബാനറുകള്‍, ചുവരെഴുത്ത് മുതലായവ നീക്കം ചെയ്യുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആൻറിഡിഫേസ്‌മൻെറ് സ്‌ക്വാഡ്, പത്രദൃശ്യമാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story