Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും റാന്നിയിൽ തകർന്നത് 44 വീടുകൾ; സ്​കൂളിനും പള്ളിക്കും നാശം

text_fields
bookmark_border
റാന്നി: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും റാന്നിയിൽ തകർന്നത് 44 വീടുകൾ. സ്കൂൾ കെട്ടിടങ്ങൾക്കും ആരാധനാലയങ്ങൾക്കും കേടുപാട് സംഭവിച്ചു. മരം വീണു പലയിടത്തും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു. ലൈനുകൾ പൊട്ടി തകരാറിലായ വൈദ്യുതിബന്ധം ഇതുവരെ പുനഃസ്ഥാപിക്കാനായില്ല. പഴവങ്ങാടി പഞ്ചായത്തിലെ മോതിരവയൽ, അമ്പലപ്പാറ, കാഞ്ഞിരത്താമല, പുലിയള്ള്, ഒഴുവൻപാറ, 52 ഏക്കർ, കരികുളം, പാറക്കുഴി ഭാഗങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. പഞ്ചായത്തിലെ കോളനികൾ കൂടുതലുള്ള മോതിരവയൽ ഭാഗത്തായി സർക്കാർ ധനസഹായം ലഭിച്ച ചെറിയ വീടുകളായിരുന്നു. ഇത്തരം വീടുകളുടെ മേൽക്കൂരകൾ ആസ്ബസ്റ്റോസ് ഷീറ്റും ഓടും മേഞ്ഞവയാണ്. ശക്തമായ കാറ്റിൽ മേൽക്കൂരകൾ പറന്നുപോവുകയായിരുന്നു. മരങ്ങൾ മറിഞ്ഞും വീടിനു നാശമുണ്ടായിട്ടുണ്ട്. പല വീടുകളുടെയും ഭിത്തികളും തകർന്നു. ടി.വി, അലമാര, ഫ്രിഡ്ജ്, ഫാൻ, മേശ കസേര എന്നിവയും വസ്ത്രങ്ങളും പാത്രങ്ങളും നശിച്ചു. പല വീടുകളുടെ വയറിങ്ങും നശിച്ചു. മോതിരവയൽ, അമ്പലപ്പാറ ഭാഗത്തെ ചെളിക്കുഴിയിൽ ഷേർളി രാജു, പുത്തൻവീട് സുധർമ, തുണ്ടിയിൽ ഷാജി, വരമ്പക്കൽ പീറ്റർ, മഞ്ഞനംകുഴി പൊന്നമ്മ, ചെളിക്കുഴിയിൽ രാജൻ, കൊച്ചുകാലായിൽ കല്യാണി, തോട്ടുങ്കൽ ബെന്നി, ഇടയാടിയിൽ അനിയൻ, തോട്ടുങ്കൽ ബിജി, ചെറിയകുന്നിൽ മോളി, ഒഴുവൻപാറ ഭാഗത്തെ പുതുപറമ്പിൽ ശ്യാമള തങ്കപ്പൻ, നൊച്ചിപൊയ്കയിൽ ചെല്ലപ്പൻ, ചെറിയകുന്നിൽ ബിജി, പാറയിൽ അമ്മിണി ബേബി, വേഴക്കാട്ട് തങ്കമ്മ, ആനത്താനിയിൽ ഗോപാലനാചാരി, ചരിവുകാലായിൽ ഷാജി, മുട്ടുമണ്ണിൻ സജി, കല്ലുർ കരോട്ട് രാജു, കൊന്നയിൽ ലിജി, മരോട്ടിക്കൽ വിനോദ്, രാജീവ് ആറോലിപറമ്പിൽ, പാറയിൽ വത്സല, കൊന്നയിൽ രാജപ്പൻ, പാറക്കുഴിയിൽ സുനിൽ, കിഴക്കേകര അഭിലാഷ്, കാഞ്ഞിരത്താമല പുലിയള്ള് പെരുന്തോട്ടുങ്കൽ ചന്ദ്രൻ നായർ, വല്യകാലായിൽ ഐസക്, മുണ്ടക്കാട്ട് സരസമ്മ, മോഴക്കാട്ട് രത്നമ്മ, മേലേമലവിള രവി, മോതിരവയൽ 52 ഏക്കർ ഭാഗത്തെ പാറനിൽക്കുന്നതിൽ മത്തായി, കിഴക്കേക്കര സന്ധ്യ, കണനിൽക്കുപറമ്പിൽ ബാലൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. പുതുശേരിമല ഗവ. യു.പി സ്കൂളിനും പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ പള്ളിക്കും നാശനഷ്ടം നേരിട്ടു. കരികുളം ജങ്ഷൻ, ബൈപാസ് റോഡ് എന്നിവിടങ്ങളിൽ റോഡിലേക്ക് മറിഞ്ഞ മരങ്ങൾ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വെട്ടിമാറ്റി. ചക്കിട്ടാംപൊയ്ക ജങ്ഷനു സമീപം മാവ് മറിഞ്ഞ് രണ്ട് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പഴവങ്ങാടി മോതിരവയൽ അമ്പലപ്പാറ ഭാഗങ്ങളിൽ തകർന്ന വീടുകൾ രാജു എബ്രഹാം എം.എൽ.എ, തഹസിൽദാൽ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ അനി സുരേഷ്, കെ. ഉത്തമൻ, ഷൈനി രാജീവ്, ബെറ്റ് സി.കെ. ഉമ്മൻ, അനിത അനിൽ കുമാർ, വില്ലേജ് ഓഫിസർ അടക്കം റവന്യൂ സംഘവും പരിശോധന നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story