Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയു.ഡി.എഫ് സ്ഥാനാർഥിയെ...

യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിച്ച് പ്രതികരിക്കുമെന്ന് പ്രവാസി കോൺഗ്രസ്

text_fields
bookmark_border
പത്തനംതിട്ട: കേന്ദ-സംസ്ഥാന സർക്കാറുകളുടെ പ്രവാസികളോടുള്ള അവഗണനക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാ നാർഥിയെ വിജയിപ്പിച്ച് ശക്തമായി പ്രതികരിക്കുമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണിയുടെ വിജയത്തിനായി കോന്നിയിൽ സംഘടിപ്പിച്ച പ്രവാസിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലും സമീപങ്ങളിലും ഉള്ള ആയിരക്കണക്കിനു പ്രവാസികൾക്ക് പ്രയോജനം ചെയ്യുമായിരുന്ന ആറന്മുള വിമാനത്താവള പദ്ധതി യാഥാർഥ്യമാക്കാൻ ആേൻറാ ആൻറണി ശ്രമം നടത്തിയത് അട്ടിമറിച്ച സി.പി.എം-ബി.ജെ.പി പാർട്ടികളോട് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും കണക്കുചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.ആർ. രാജശേഖരൻ നായർ അധ്യക്ഷതവഹിച്ചു. എസ്. സന്തോഷ് കുമാർ, ഐവാൻ വകയാർ, വർഗീസ് കൊടുമണ്ണേത്ത്, ജോസ് വള്ളിയാനി, രാജു മല്ലശ്ശേരി ജോസഫ് മാത്യു, ബാബുക്കുട്ടി വള്ളിക്കോട്, അനൂപ് കൊട്ടാരത്തിൽ, രാജു ഫിലിപ്പ്, വിപിൻ കുമാർ, ബിന്ദു അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story