Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമോദി...

മോദി പ്രവർത്തിക്കുന്നത്​ അംബാനി, പശു, അദാനിക്കായി -സുഭാഷിണി അലി

text_fields
bookmark_border
റാന്നി: അംബാനി, പശു, അദാനി എന്നിവർക്കായി പ്രവർത്തിക്കുന്ന സർക്കാറാണ് നരേന്ദ്ര മോദിയുടേതെന്ന് സി.പി.എം പോളിറ്റ ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഇടതു സ്ഥാനാർഥി വീണ ജോർജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നാറാണംമൂഴിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സൈനിക ആവശ്യത്തിനു വാങ്ങുന്ന വിമാനത്തിൻെറ പേരിൽപോലും കോടികളുടെ അഴിമതിക്ക് ഇവർ കൂട്ടുനിൽക്കുന്നു. പശുവിൻെറ പേരിൽ മനുഷ്യനെ കൊല്ലുന്നു. ഛത്തിസ്ഗഢിൽ 70,000 ഹെക്ടർ ആദിവാസികളുടെ ഭൂമിയാണ് അദാനിക്ക് നൽകിയത്. ബി.ജെ.പി ഉയർത്തുന്ന വർഗീയ ഭീകരപ്രവർത്തനത്തെ ചെറുക്കാൻ രാഹുലിൻെറ കോൺഗ്രസിനു കഴിയുന്നില്ല, അവർ ഒളിച്ചോടുകയാണെന്നും അവർ പറഞ്ഞു. രാജു എബ്രഹാം എം.എൽ.എ, എം.എ. വിദ്യാധരൻ, പി.ആർ. പ്രസാദ്, എസ്. ഹരിദാസ്, സന്തോഷ് കുമാർ, നിർമലാദേവി, കോമളം അനിരുദ്ധൻ എന്നിവർ സംസാരിച്ചു. വിശ്വാസിസമൂഹത്തെ സർക്കാർ ജയിലിലടച്ചു -പി.സി. ജോർജ് മല്ലപ്പള്ളി: വിശ്വാസിസമൂഹത്തെ ജയിലിലടച്ച സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കേരള ജനപക്ഷം രക്ഷാധികാരി പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷത്തെ നിഷ്ക്രിയത്വമാണ് ആേൻറാ ആൻറണി എം.പിയുടെ ബാക്കിപത്രം. രാജ്യം വികസനപാതയിൽ മുന്നേറുമ്പോൾ പത്തനംതിട്ടയിൽ വികസന മുരിടിപ്പാണ്. വികസനകാര്യത്തിൽ ഇടതു-വലതു മുന്നണികൾ പത്തനംതിട്ടയെ അവഗണിെച്ചന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റൂർ പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. കെ.ആർ. പ്രതാപചന്ദ്രവർമ, സന്തോഷ് മാത്യു, ജി. നരേഷ് കുമാർ, മോഹനൻ ഗോപാലകൃഷ്ണകുറുപ്പ്, പ്രദീപ് വള്ളംകുളം, എം.ഡി. ദിനേശ്കുമാർ, സുരേഷ് ഓടക്കൽ, സന്ധ്യാമോൾ, ശ്രീലേഖ രഘുനാഥ്, അനിൽ കുമാർ, സി.വി. ജയൻ, പ്രകാശ് വടക്കേമുറി എന്നിവർ സംസാരിച്ചു. സംഘം ഉദ്ഘാടനം ജൂലൈയില്‍ പത്തനംതിട്ട: മഹാത്മ അയ്യങ്കാളി സാധുജന ക്ഷേമ സാംസ്‌കാരിക െഡവലപ്‌മൻെറ് സംഘത്തിൻെറ ഉദ്ഘാടനം കൂപ്പണ്‍ നറുക്കെടുപ്പ് എന്നിവ ജൂലൈ 28, 29, 30 തീയതികളിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 14നു നടത്താനിരുന്ന പരിപാടി ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിെവക്കുകയായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി പി.കെ. രാജു, ചെയര്‍മാന്‍ പി.കെ. ബിജു എന്നിവര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story