Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതേക്കുമരം...

തേക്കുമരം മുറിച്ചുകടത്തിയ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
റാന്നി: രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പ്ലാപ്പള്ളി ഒറ്റക്കലു ഭാഗത്തുനിന്ന് തേക്കുമരം മുറിച്ചുകടത്തി യ കേസിൽ മൂന്നു പേരെ വനപാലകർ പിടികൂടി. സീതത്തോട് പൂവേലികുന്നുഭാഗം പാണട്ട് ഷാജി (42), സീതത്തോട് വലുപാറ മേലേവീട്ടിൽ അബ്ദുൽ റഹിം (55), കൊല്ലം ചന്ദനത്തോപ്പ്‌ കരുവാൻ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ കരുവാൻ ഷാജിക്ക് ജാമ്യം ലഭിച്ചു. ഷാജി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തേക്കുതടികളും കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ടു വാഹനവും റാന്നി റേഞ്ച് ഓഫിസർ ആർ. അധീഷ്‌, കെ.വി. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു. തൊണ്ടി കണ്ടെടുത്തത് കൊല്ലം ചന്ദനത്തോപ്പിലുള്ള കരുവ തടിമില്ലിൽനിന്നുമാണ്. ഒന്നാം പ്രതി കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story