Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആലോചിച്ച് വോട്ട്...

ആലോചിച്ച് വോട്ട് ചെയ്തില്ലെങ്കിൽ പശ്ചാത്തപിക്കേണ്ടി വരും -എ.കെ. ആൻറണി

text_fields
bookmark_border
ചുങ്കപ്പാറ: ഈ തെരഞ്ഞെടുപ്പിൽ ആലോചിച്ച് വോട്ട് ചെയ്തില്ലെങ്കിൽ മരണംവരെ പശ്ചാത്തപിക്കേണ്ടി വരുമെന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി. പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചുങ്കപ്പാറയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി അധികാരത്തിൽ തിരിച്ചുവന്നാൽ അത് ഇന്ത്യയുടെ നാശമാകുമെന്നും ഇന്ത്യ ഇന്ത്യ അല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായും മോദിയുംകൂടി കേരളത്തെ അപമാനിക്കുകയാണ്. ശബരിമല വിഷയത്തിൽ ഒന്നാം പ്രതി നരേന്ദ്ര മോദിയും രണ്ടാം പ്രതി പിണറായിയുമാണ്. മോദിയും പിണറായിയും കൂടി കേരളത്തെ രണ്ടാക്കിയെന്നും ആൻറണി പറഞ്ഞു. പ്രഫ. പി.ജെ. കുര്യൻ, സി. മെയിൻകുട്ടി, ബാബുജോർജ്, പി. മോഹൻരാജ്, കുഞ്ഞുകോശി പോൾ, കാട്ടൂർ അബ്ദുസ്സലാം, ജി. സതീഷ് ബാബു. കെ. ജയവർമ, ഒ.എൻ. സോമശേഖരപ്പണിക്കർ, പ്രകാശ് കുമാർ ചരളേൽ, കെ.എം.എം. സലിം, ജോസഫ് ജോൺ, സാബു മരുതേൻ കുന്നേൽ എന്നിവർ സംസാരിച്ചു. എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ പിന്തുണ ആേൻറാ ആൻറണിക്ക് പത്തനംതിട്ട: എൽ.ഐ.സി ഏജൻറുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആേൻറാ ആൻറണി എം.പി എന്ന നിലയിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. പത്തനംതിട്ട പാർലമൻെറ് മണ്ഡലത്തിലെ എൽ.ഐ.സി ഏജൻറുമാർ ഒന്നടങ്കം ആേൻറാ ആൻറണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story