Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് യോഗങ്ങളിലെ താരമായി സഖാവ്​ അച്ചൻ.................

text_fields
bookmark_border
കോന്നി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിലെ സൂപ്പർ താരമാകുകയാണ് സഖാവ് മാത്യൂസ് വഴക്കുന് നം അച്ചൻ. ഈ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ കേരളത്തിൻെറ മറ്റെല്ലാ ജില്ലകളിലും ജനഹൃദയങ്ങളെ കൈയിലെടുത്തു കൊണ്ടാണ് മാത്യൂസ് വാഴക്കുന്നം അച്ചൻെറ പ്രസംഗം. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട സാഹചര്യം അവതരിപ്പിച്ച് സരസമായ ശൈലിയിലാണ് അച്ചൻെറ പ്രസംഗം. കൂടാതെ 20 ലോക്സഭ മണ്ഡലത്തിലെയും ഇടതുമുന്നണി സ്ഥാനാർഥികളുടെ പേരുകൾ കോർത്തിണക്കി ഇവരെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് കവിതയും രചിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി വാഴക്കുന്നത്ത് വാഴക്കുന്നം വീട്ടിൽ മാത്യൂസ് വാഴക്കുന്നം കേരള ഫിലിം അക്കാദമിയിൽ ചേർന്ന് സിനിമ സംവിധാനത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ഇതിനോടകം പതിമൂന്നോളം ടെലിഫിലിമുകൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. റാന്നി സൻെറ് തോമസ് കോളജ് മലയാളം വിഭാഗം അധ്യാപകൻ കൂടിയായ ഇദ്ദേഹത്തിന് ഇടതുപക്ഷത്തോടൊപ്പം നിന്ന് പ്രവർത്തിച്ച് പ്രസംഗവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി ഭീഷണിയും നേരിടേണ്ടി വരുന്നുണ്ട്. ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങളാണ്. സ്കൂൾ പഠനകാലത്ത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാത്യൂസ് തൻെറ കന്നിപ്രസംഗം നടത്തിയത്. കോളജ് തലത്തിലേക്ക് എത്തിയപ്പോൾ ഇടതുപക്ഷത്തോട് ആകൃഷ്ടനായ ഇദ്ദേഹം എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായി. തുടർന്ന് ഡിഗ്രി പഠനത്തിനുശേഷം വൈദിക പഠനഘട്ടത്തിലും ഇടതുപക്ഷത്തിൽ അടിയുറച്ച് പ്രവർത്തിച്ചപ്പോൾ ക്രൈസ്തവ സമൂഹത്തിൽനിന്നും സഭാതലത്തിൽനിന്നും എതിർപ്പുകൾ നേരിടേണ്ടിവന്നു. പള്ളികളിലെ വികാരി ചുമതല നൽകാനും ആദ്യകാലങ്ങളിൽ തയാറായില്ല. വൈദിക പഠനത്തിനുശേഷം കാലടി യൂനിവേഴ്സിറ്റിയിൽ എൻട്രൻസ് എഴുതിയിട്ടാണ് തിരൂർ കേന്ദ്രത്തിൽ എം.എ മലയാള പഠനം പൂർത്തിയാക്കിയത്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ സഖാവ് അച്ചൻ മലയാള മനസ്സ് കീഴടക്കി. മനോജ് പുളിവേലിൽ
Show Full Article
TAGS:LOCAL NEWS 
Next Story