Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബംഗ്ലാംകടവ്...

ബംഗ്ലാംകടവ് ദുരന്തത്തിനു കാരണം മുന്നറിയിപ്പ്​ അവഗണിച്ചത്​

text_fields
bookmark_border
വടശേരിക്കര: ബംഗ്ലാംകടവിൽ ചൊവ്വാഴ്ച ഉച്ചയോടെ തലച്ചിറ സ്വദേശികളായ മൂന്നു യുവാക്കൾ പമ്പാനദിയിലെ ആഴമേറിയ കയത്തി ൽ അകപ്പെട്ടു മരിക്കാൻ കാരണമായത് നീന്തൽ വശമില്ലാത്തതും നദീതീരത്ത് ജലവിഭവ വകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് അവഗണിച്ചതും. ശബരിമല തീർഥാടകർ ഉൾപ്പെടെ മുങ്ങിമരിച്ചിട്ടുള്ള ബംഗ്ലാംകടവിലെ ആഴമേറിയ ഭാഗത്താണ് അഞ്ചു യുവാക്കളും ഇറങ്ങിയത്. തലച്ചിറയിലെ രൂക്ഷമായ ജലക്ഷാമമാണ് യുവാക്കൾ കുളിക്കാനും തുണിയലക്കാനുമായി ഈ കടവിലേക്ക് എത്താൻ ഇടയാക്കിയത്. അപകടകരമായ ആഴമുള്ള ഈ കടവ് പ്രളയത്തിനുശേഷം ചളിയും മറ്റുമടിഞ്ഞ് കൂടുതൽ അപകടസാധ്യതയുള്ള ഇടമായി മാറിയിട്ടുണ്ട്. വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൻെറ പിന്നിലായാണ് അപകടമുണ്ടായ കുളിക്കടവ്. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ നിരവധി തീർഥാടകർ കുളിക്കാനെത്തുന്ന ഈ കടവിൽ ജലവകുപ്പ് ആറു ഭാഷയിലായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനൽ കടുത്തതോടെ നദിയുടെ ആഴം വകവെക്കാതെ നാട്ടുകാർ ഇവിടം കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ വടശേരിക്കര ഭാഗത്തു താമസിക്കുന്നവർക്ക് നദിയിലെ കയവും ചുഴിയുമൊക്കെ പരിചിതമായതിനാൽ അപകടമുണ്ടാകാറില്ല. എന്നാൽ, വടശ്ശേരിക്കരയിൽനിന്ന് ആറു കിലോമീറ്ററോളം അകലെയുള്ള തലച്ചിറയിലെത്തിയ യുവാക്കൾക്ക് നദിയിലെ അപകടാവസ്ഥ മനസ്സിലാക്കാനും ശബരിമല തീർഥാടകർക്ക് വേണ്ടി പമ്പയിൽ ജലനിരപ്പ് ഉയർത്തിയതും ശ്രദ്ധിക്കാനായില്ല. കക്കാട്ടാറ്റിലെ ജലവൈദ്യുതി പദ്ധതികളിൽനിന്ന് വെള്ളം പുറംതള്ളുന്നതിനാൽ ജലനിരപ്പ് ഉയർന്നത് മൃതദേഹം കണ്ടെടുക്കുന്നതിനെയും മറ്റും തടസ്സപ്പെടുത്തി. തുണികളലക്കി കുളികഴിഞ്ഞ് അഞ്ചുപേരും കരയിൽ കയറിയ ശേഷം വീണ്ടും വെള്ളത്തിലിറങ്ങിയതാണ് അപകടകാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story