Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightന്യായ്​ പദ്ധതിക്കായി...

ന്യായ്​ പദ്ധതിക്കായി മധ്യവർഗത്തി​െൻറ പണം കവരില്ല -രാഹുൽ

text_fields
bookmark_border
ന്യായ് പദ്ധതിക്കായി മധ്യവർഗത്തിൻെറ പണം കവരില്ല -രാഹുൽ പത്തനംതിട്ട: കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി രാജ് യത്തിൻെറ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം പകരുന്നതാകുമെന്നും പദ്ധതി നടപ്പാക്കുന്നതിന് മധ്യവർഗത്തിൻെറ പോക്കറ്റിൽനിന്ന് പണംകവരില്ലെന്നും രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ യു.ഡി.എഫ് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായ് പദ്ധതി ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുന്ന മിന്നൽ ആക്രമണമായി മാറും. 72,000 രൂപ വീതം ഓരോരുത്തരുടെ അക്കൗണ്ടിലും എത്തുേമ്പാൾ അത് ജനങ്ങളുടെ വാങ്ങാനുള്ള കഴിവ് വർധിപ്പിക്കും. ബാഗ്, കുട, ചെരിപ്പ് തുടങ്ങി വിപണിയിലെ എല്ലാ മേഖലയിലും അത് വലിയ ഉണർവ് സൃഷ്ടിക്കും. അപ്പോൾ അത് ഉൽപാദന മേഖലയുടെ വളർച്ചക്ക് കാരണമാകും. നോട്ട് നിരോധനത്തിലൂടെ മോദി സർക്കാർ സമ്പദ്വ്യവസ്ഥയെ തകർെത്തങ്കിൽ കോൺഗ്രസ് ന്യായ് പദ്ധതിയിലൂടെ സമ്പദ്വ്യവസ്ഥക്ക് പുതിയ ദിശ പകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി പറയുന്നത് ന്യായ് പദ്ധതി നടപ്പാക്കാൻ മധ്യവർഗത്തിൻെറ പോക്കറ്റിൽനിന്ന് പണമെടുക്കുമെന്നാണ്. അങ്ങനെ പണം കവരേണ്ട ആവശ്യമില്ല. മധ്യവർഗം രാജ്യത്തിൻെറ സമ്പദ്വ്യവസ്ഥയുടെ എൻജിനാണ്. വരുമാന നികുതി ഇനിയും ഉയർത്തില്ലെന്ന് ഉറപ്പ് തരുന്നു. മോദി എല്ലാവരുടെ പോക്കറ്റിലും 15 ലക്ഷം രൂപ വീതം ഇട്ടുതരുമെന്ന് പറഞ്ഞപോലുള്ള വാഗ്ദാനങ്ങൾ കോൺഗ്രസ് നടത്തുന്നില്ല. ഞങ്ങൾ പറയുന്നത് അഞ്ചു വർഷംകൊണ്ട് 3.60 ലക്ഷം കോടി രൂപ പാവങ്ങൾക്ക് നൽകുമെന്ന് മാത്രമാണ്. ചെറുകിടക്കാരടക്കം കച്ചവടക്കാർക്കെല്ലാം പ്രശ്നമായ നിലവിലെ സങ്കീർണമായ നികുതി സമ്പ്രദായം പാടെ പരിഷ്കരിക്കും. കോൺഗ്രസ് അധികാരത്തിൽ വന്നാൽ യാഥാർഥ്യബോധം ഉൾക്കൊള്ളുന്ന പുതിയ ജി.എസ്.ടി നടപ്പാക്കും. 28 ശതമാനംവരെ നികുതി ഇൗടാക്കുന്ന രീതി പരിഷ്കരിക്കും. ഒറ്റനികുതി, ലളിതമായ നികുതി, ഏറ്റവും കുറഞ്ഞ നികുതി അതായിരിക്കും പുതിയ നികുതികൊണ്ട് അർഥമാക്കുന്നത്. അത് നിഷ്പ്രയാസം നടപ്പാക്കാനാകും. അതിന് ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയാറായാൽ മാത്രം മതിയെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയുടെ അജണ്ട രാജ്യത്തെ കോണ്‍ഗ്രസ് മുക്തമാക്കണമെന്നാണ്. എന്നാല്‍, ആർ.എസ്.എസും ബി.ജെ.പിയും അടക്കം എല്ലാ പാര്‍ട്ടികളെയും ഉൾക്കൊള്ളുന്ന മതേതര ജനാധിപത്യരാജ്യമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാജ്യത്തിൻെറ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാ മതക്കാര്‍ക്കും അചാരാനുഷ്ഠാനങ്ങള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാകുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story