Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എം നേതൃത്വത്തിൽ...

സി.പി.എം നേതൃത്വത്തിൽ വീട്​ നിർമിച്ചുനൽകി

text_fields
bookmark_border
റാന്നി: വിൽസണും കുടുംബത്തിനും ഇത് സ്വപ്ന സാക്ഷാത്കാരം. സ്വന്തമായി വീട് എന്ന സ്വപ്നം ഒരിക്കലും യാഥാർഥ്യമാക്കാ ൻ കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന ഇവർക്ക് സ്വന്തമായി സി.പി.എം പഴവങ്ങാടി ലോക്കൽ കമ്മിറ്റി വീട് നിർമിച്ചുനൽകി. കൂലിപ്പണിക്കാരനായിരുന്ന പഴവങ്ങാടി ചാരുപാറ കല്ലുപുരയിൽ വിൽസൺ-റോസമ്മ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. സംസ്ഥാന സർക്കാറിൻെറ ലൈഫ് പദ്ധതിയിൽ നേരത്തേ വീടിനായി അപേക്ഷ നൽകാൻ ശ്രമിച്ചെങ്കിലും രണ്ടര സൻെറ് സ്ഥലം മാത്രം ഉള്ളതിനാൽ അർഹതാ പട്ടികയിൽ കയറിപ്പറ്റാനായില്ല. ടാർപോളിൻ കെട്ടിയ ഷെഡിൽ കഴിയുമ്പോഴാണ് കുടുംബത്തിന് കൈത്താങ്ങായി സി.പി.എം പ്രവർത്തകർ എത്തിയത്. നാട്ടുകാരും വിദേശത്തുള്ളവരും ഒക്കെ സാമ്പത്തികമായി സഹായിച്ചതോടെയാണ് വീട് എന്ന സ്വപ്നം യാഥാർഥ്യമായത്. വീട് നിർമാണ കമ്മിറ്റിയുടെ ചെയർമാനായി ജേക്കബ് മാത്യുവും കൺവീനറായി അജിത് ഏണസ്റ്റ് എഡ്വേർഡും പ്രവർത്തിച്ചു. വീടിൻെറ താക്കോൽദാനം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു നിർവഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ. പ്രസാദ്, ലോക്കൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ജോർജ് ഫിലിപ്, മോനായി പുന്നൂസ്, വി.ആർ. സദാശിവൻ, കുഞ്ഞുമോൻ, കെ.വി. ലാൽ, സാബു എക്സൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story