Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാഞ്ഞിരപ്പള്ളി...

കാഞ്ഞിരപ്പള്ളി മേലരുവിയുടെ വികസനം സാധ്യമാക്കും -കെ. സുരേന്ദ്രൻ

text_fields
bookmark_border
പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമൻെറ് മണ്ഡലം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കാഞ്ഞിരപ്പള്ളി മേലരുവി ജലംസംഭരണിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എൻ.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രദേശത്തെ ടൂറിസം സാധ്യതയും ജലദൗര്‍ലഭ്യവും കണക്കിലെടുത്ത് ജനപങ്കാളിത്തത്തോടെ മേലരുവിയുടെ വികസനം സാധ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷുദിനത്തിൽ കെ. സുരേന്ദ്രൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലാണ് പര്യടനം നടത്തിയത്. കൊന്നപ്പൂക്കള്‍ നല്‍കിയും വിഷു കൈനീട്ടം നല്‍കിയും പ്രവർത്തകർ സ്വീകരണം ആവേശഭരിതമാക്കി. തിങ്കള്‍ പുലര്‍ച്ചയോടെ ശബരിമലയിലെത്തിയ കെ. സുരേന്ദ്രന്‍ ശബരിമലയിലെ വിഷുക്കണി ദർശനത്തിന് ശേഷമാണ് കാഞ്ഞിരപ്പള്ളിയിലെ പര്യടനത്തിനെത്തിയത്. സന്ദർശനം നടത്തിയ കറുകച്ചാൽ, വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്ത് പ്രദശങ്ങളിൽ വൻ വരവേൽപാണ് ലഭിച്ചത്. അമ്മമാരും കുട്ടികളുമടക്കം വൻ ജനാവലി സ്വീകരിക്കാനെത്തി. കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണമടഞ്ഞ ആർ.എസ്.എസ് പൊൻകുന്നം താലൂക്ക് സേവാപ്രമുഖ് എലിക്കുളം വഞ്ചിമല മാനോലി ചാമക്കാലായിൽ സി.എൻ. അജിമോൻെറ സംസ്കാര ചടങ്ങിലും പങ്കെടുത്തു. എസ്.എൻ.ഡി.പി ചങ്ങനാശ്ശേരി താലൂക്ക് യൂനിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് സുരേന്ദ്രനെ സ്വീകരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പര്യടനം തമ്പലക്കാട് ആരംഭിച്ചു. വില്ലണി, ആനക്കല്ല്, അഞ്ചലിപ്പ, പട്ടിമറ്റം, കൂവപ്പള്ളി, കുറുവാമൂഴി, പൂതക്കുഴി ചേനപ്പാടി, പഴയിടം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിഴിക്കത്തോട്ടിൽ പര്യടനം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട്, ഈരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി. വാഗമണ്‍ കുരിശുമലയിലും സ്വീകരണം നല്‍കി. ബുധനാഴ്ച രാവിലെ അടൂര്‍ നിയമസഭ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരണം നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story