Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമോദി ഭരണത്തിൽ നേട്ടം...

മോദി ഭരണത്തിൽ നേട്ടം അദാനിക്കും അംബാനിക്കും പശുക്കള്‍ക്കും -സുഭാഷിണി അലി

text_fields
bookmark_border
കോഴഞ്ചേരി: മോദി ഭരണംകൊണ്ട് അദാനി, അംബാനി എന്നിവര്‍ക്കും പശുക്കള്‍ക്കുമാണ് നേട്ടമുണ്ടായതെന്ന്്് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോര്‍ജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി. മോദി ഭരണത്തില്‍ സ്ത്രീവിരുദ്ധത പ്രകടമാണ്. തൊഴില്‍ ദിവസങ്ങള്‍ കുറക്കുകയും അതിൻെറ ദൂഷിത ഫലങ്ങള്‍ക്ക് ഇന്ത്യയിലെ അടിസ്ഥാന വര്‍ഗങ്ങള്‍ വിധേയമാകുകയും ചെയ്തു. ഇനിയും അധികാരത്തില്‍വന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങളും അദാനിയുടെ കുടുംബത്തിന് നല്‍കുന്ന സ്ഥിതിയാണ്. പശുവിൻെറ പേരില്‍ മുസ്ലിം, ക്രിസ്ത്യൻ, ദലിത്, ആദിവാസികളെ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. മറ്റൊരു നേതാവ് കേരളത്തില്‍ എത്തി ഇല്ലാത്ത ബി.ജെ.പിയോട് നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ചെറിയാന്‍ ജോർജ് തമ്പു അധ്യക്ഷതവഹിച്ചു. ടി.കെ.ജി നായര്‍, ജിജി ജോർജ്്, സലിം പി.മാത്യു, മാത്യൂസ് ജോർജ്്, കെ.ഐ. ജോസഫ്്, എം.വി. സഞ്ജു, ഷാഹുല്‍ ഹമീദ്, അമൃതം ഗോകുലന്‍, ബാബു കോയിക്കലേത്ത്്, മിനി ശ്യാം മോഹന്‍, സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story