Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോളിങ്​ വിവരങ്ങള്‍...

പോളിങ്​ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: മത്സരിക്കാം, സമ്മാനങ്ങള്‍ നേടാം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ പോളിങ് ബൂത്തുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. വോട്ടര് ‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ട് സ്മാര്‍ട്ട് എന്ന ആപ്പിലൂടെയാണ് ഇതു സാധ്യമാകുക. പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍, ബി.എൽ.എമാര്‍, ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ബന്ധപ്പെടേണ്ട നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. കൂടാതെ പോളിങ് ബൂത്തുകളുടെ ജി.പി.എസ് ലൊക്കേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ സഹായിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ആപ്പിലുണ്ട്. കലക്ടര്‍ പി.ബി. നൂഹ് മുന്‍കൈയെടുത്താണ് ആപ്പ് തയാറാക്കിയത്. വോട്ടിങ് ശതമാനം കൂട്ടുന്നതിൻെറ ഭാഗമായി കൂടുതല്‍ വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കുക എന്നതാണ് ആപ്പുകൊണ്ട് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആപ്പ് സജ്ജമാക്കുന്നത് കേരളത്തില്‍ ആദ്യമായാണ്. പൊതുജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താം. ക്വിസ് മത്സരമാണ് ആപ്പിൻെറ മറ്റൊരു പ്രത്യേകത. ഏപ്രില്‍ 17 മുതല്‍ 23 വരെയാണ് ക്വിസ് മത്സരം. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ദിവസവും രാത്രി ആറു മുതല്‍ ഒമ്പതുവരെ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. വിജയികളെ ദിവസവും രാത്രി 10ന് പ്രഖ്യാപിക്കും. ഒന്നാംസമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 2500 രൂപ. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് ശതമാനം പ്രവചിക്കുന്നവര്‍ക്ക് 25,000 രൂപ സമ്മാനം ലഭിക്കും. റൂട്ട് ഫൈവ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയിലെ ബ്ലെസന്‍ കുര്യന്‍ തോമസ്, അഭിഷേക് രാജ്, എസ്. ശ്യാംമോന്‍ എന്നിവരാണ് ആപ്പ് സജ്ജമാക്കുന്നത്. ഞായറാഴ്ച മുതല്‍ ഗൂഗിള്‍ പ്ലൈസ്റ്റോറില്‍ വോട്ട് സ്മാര്‍ട്ട് ആപ്പ് ലഭ്യമാണ്. കലക്ടര്‍ പി.ബി. നൂഹ് ആപ്പ് പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. സന്തോഷ് കുമാര്‍, സ്വീപ്പ് നോഡല്‍ ഓഫിസര്‍ കെ.കെ. വിമല്‍രാജ് എന്നിവര്‍ പങ്കെടുത്തു. സൈനിക ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് കലക്ടര്‍ക്ക് കൈമാറി പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൈനിക സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള പോളിങ് ബാലറ്റ് സര്‍വിസ് വോട്ടുകള്‍ സ്വീകരിച്ചുതുടങ്ങി. സര്‍വിസ് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആദ്യ പോളിങ് ബാലറ്റ്് കലക്ടറും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറുമായ പി.ബി. നൂഹിന് പത്തനംതിട്ട തപാല്‍ വകുപ്പ് ബിസിനസ് എക്സിക്യൂട്ടിവ് രാജീവ് മാത്യു കൈമാറി. പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മേയ് 22 ആണ്. 20 സര്‍വിസ് വോട്ടുകളാണ് കൈമാറിയത്. പോളിങ് ബാലറ്റ് സര്‍വിസ് വോട്ട് സ്വീകരിക്കുന്നതിലേക്കായി തപാല്‍ വകുപ്പ് നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ലഭ്യമാകുന്ന പോളിങ് ബാലറ്റുകള്‍ ദിവസവും വൈകീട്ട് മൂന്നിന് കലക്ടര്‍ക്ക് നേരിട്ട് കൈമാറും. ഓരോ ദിവസവും ലഭിച്ച പോസ്റ്റല്‍ ബാലറ്റ് കണക്ക് കൃത്യമായി തെരഞ്ഞെടുപ്പ് ഓഫിസറുടെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. പോളിങ് ബാലറ്റ് സ്വീകരിക്കുന്ന പ്രക്രിയ വീഡിയോയിൽ രേഖപ്പെടുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story