Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവോട്ടര്‍ ബോധവത്കരണം:...

വോട്ടര്‍ ബോധവത്കരണം: വാഹനങ്ങളില്‍ സ്​റ്റിക്കര്‍ പതിച്ചു

text_fields
bookmark_border
പത്തനംതിട്ട: വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിൻെറ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പിൻെറ ആഭിമുഖ്യത്തില്‍ വാ ഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു. പത്തനംതിട്ട വെട്ടിപ്പുറം റിങ്റോഡ് വഴി കടന്നുപോയ വാഹനങ്ങളിലാണ് സ്റ്റിക്കര്‍ പതിച്ചത്. ജനങ്ങള്‍ക്ക് വോട്ടിൻെറ പ്രാധാന്യം മനസ്സിലാക്കി നല്‍കുന്നതിനുള്ള പ്രചാരണത്തിൻെറ ഭാഗമാണിതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വോട്ടിങ്ങിൻെറ പ്രാധാന്യം ജനങ്ങളെ അറിയിക്കുക, ഒരു വോട്ടും പാഴാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ഹരിതചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ പ്ലാസ്റ്റിക്കിൻെറ ഉപയോഗം പരമാവധി കുറക്കുക, പരമാവധി വോട്ടിങ് ശതമാനം കൂട്ടുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എ.ഡി.സിയും സ്വീപ് നോഡല്‍ ഓഫിസറുമായ കെ.കെ. വിമല്‍രാജ്, പത്തനംതിട്ട ആര്‍.ടി.ഒ ജിജി ജോര്‍ജ്, മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story