Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാലറ്റ് പേപ്പര്‍...

ബാലറ്റ് പേപ്പര്‍ സ്ഥാനാര്‍ഥി പട്ടിക ക്രമീകരണം മലയാളം അക്ഷരമാല ക്രമത്തില്‍

text_fields
bookmark_border
പത്തനംതിട്ട: ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ സ്ഥാനം മലയാളം അക്ഷരമാല ക്രമത്തില്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിത്രം, ചിഹ്നം എന്നിവ വ്യക്തമായി ക്രമീകരിച്ചിരിക്കുന്നതിനാൽ വോട്ട് ചെയ്യേണ്ട സ്ഥാനാർഥിയെ വേഗം കണ്ടെത്താന്‍ വോട്ടര്‍ക്ക് കഴിയും. ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് ബാലറ്റിലെ ആദ്യ വിഭാഗത്തില്‍ വരുക. രണ്ടാംവിഭാഗത്തില്‍ രജിസ്േട്രഡ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും മൂന്നാം വിഭാഗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും നാലാമതായി നോട്ടയും വരും. മൂന്ന് വിഭാഗങ്ങളിലും മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളെ ക്രമീകരിച്ചിരിക്കുന്നത്. പേരിൻെറ ആദ്യത്തെ അക്ഷരമാണ് സ്ഥാനക്രമം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നത്. അവസാന കോളത്തിലാണ് നോട്ട ബട്ടണ്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കാനുള്ളത്. ബാലറ്റ് പേപ്പറില്‍ ഓരോ സ്ഥാനാർഥിയുടെയും വിശദാംശങ്ങള്‍: സ്ഥാനാര്‍ഥികള്‍, പാര്‍ട്ടി, ലഭിച്ച ചിഹ്നം എന്നീ ക്രമത്തില്‍: ആേൻറാ ആൻറണി- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്- കൈ, വീണാ ജോര്‍ജ് -കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)- ചുറ്റിക അരിവാള്‍ നക്ഷത്രം, ഷിബു പാറക്കടവന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന, കെ. സുരേന്ദ്രന്‍- ഭാരതീയ ജനതാ പാര്‍ട്ടി- താമര, ജോസ് ജോര്‍ജ്-അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കോട്ട്, ബിനു ബേബി- സോഷ്യലിസ്റ്റ് യൂനിറ്റി സൻെറര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്)- ബാറ്ററി ടോര്‍ച്ച്, രതീഷ് ചൂരക്കോട് -സ്വതന്ത്രന്‍- ഓടക്കുഴല്‍, വീണ വി - സ്വതന്ത്ര- ഡിഷ് ആൻറിന. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ആകെ 1437 പോളിങ് ബൂത്തുകളാണുളളത്. ജില്ലയില്‍ 1077 പോളിങ് ബൂത്തുകള്‍ ആണുള്ളത്. 360 ബൂത്തുകള്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭ മണ്ഡലങ്ങളിലാണ്. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ നിലവിലെ വോട്ടര്‍മാരുടെ എണ്ണം 13,82,741 ആണ്. ആകെ പുരുഷന്മാരുടെ എണ്ണം 6,65,696ഉം സ്ത്രീകളുടെ എണ്ണം 7,17,042 ഉം ആണ്. എൻ.ഡി.എ നിയോജകമണ്ഡലം റാലി തിരുവല്ല: എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടക്കുന്ന നിയോജകമണ്ഡലം റാലി 17ന് വൈകീട്ട് മൂന്നിന് കേരള ജനപക്ഷം സെക്കുലർ രക്ഷാധികാരി പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം ചെയർമാൻ പ്രസന്നകുമാർ കുറ്റൂർ അധ്യക്ഷതവഹിക്കും. നിയോജകമണ്ഡലം റാലിയിൽ എൻ.ഡി.എ സംസ്ഥാന ജില്ല നേതാക്കളും പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.ഡി. ദിനേശ്കുമാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story