Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീണാ ജോർജ് അടൂരിൽ...

വീണാ ജോർജ് അടൂരിൽ പര്യടനം നടത്തി

text_fields
bookmark_border
അടൂർ: എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് അടൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ 8.30ന് മണ്ണടി വേലുത്തമ്പി സ്മാരകത്തിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് കടമ്പനാട് നെയ്ത്തുശാല, മലങ്കാവ്, പെരിങ്ങനാട് തെക്ക്, പുതുശ്ശേരി ഭാഗം, ഏറത്ത്, ഏനാത്ത്, ഏഴംകുളം, പ്ലാവേലിൽ, അങ്ങാടിക്കൽ എസ്.എൻ.വി ജങ്ഷൻ, ഐക്കാട് ഗാന്ധി സ്മാരക ജങ്ഷൻ, തോലുഴം, വിജയപുരം, പന്തളം, രണ്ടാംവിള, കുരമ്പാല, പറന്തൽ, ഹോളിക്രോസ് ജങ്ഷൻ, തെങ്ങുംതാര, പഴകുളം വഴി തെങ്ങമത്ത് പര്യടനം സമാപിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, എൽ.ഡി.എഫ് നേതാക്കളായ ഡി. സജി, പി.ബി. ഹർഷകുമാർ, ഏഴംകുളം നൗഷാദ്, ആർ. തുളസീധരൻപിള്ള, എസ്. മനോജ്, ടി. മുരുകേഷ്, ഇ. ഹസൻ, എ.എൻ. സലീം, ബാബു ജോൺ, മണ്ണടി അനിൽ, സാംസൺ ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു. ബുധനാഴ്ച കോന്നി മണ്ഡലത്തിലെ പര്യടനം ഗുരുനാഥൻ മണ്ണിൽ ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story