Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ. സുരേന്ദ്രന്​...

കെ. സുരേന്ദ്രന്​ തണ്ണിത്തോട് മേഖലയിൽ സ്വീകരണം

text_fields
bookmark_border
പത്തനംതിട്ട: തകര്‍ന്ന ചിറ്റാര്‍-തണ്ണിത്തോട് റോഡ് ശരിയാക്കാതിരുന്നത് ഇവിടെയുള്ളവരെ പരിഗണിക്കേെണ്ടന്ന് കരുതിയിട്ടാണോ എന്ന് വ്യക്തമാക്കണമെന്ന് എൻ.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. കോന്നി അസംബ്ലി മണ്ഡലത്തിലെ തണ്ണിത്തോട് മേഖലയിലെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈപ്പട്ടൂരില്‍നിന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ച പര്യടനം നരിയാപുരം, വാഴമുട്ടം, മൈലപ്ര, മേക്കൊഴൂര്‍ തുടങ്ങിയിടങ്ങളിലൂടെ മലയാലപ്പുഴയിലെത്തി. ഉച്ചക്കുശേഷം അതുമ്പുംകുളം എലിമുള്ളുംപ്ലാക്കല്‍, മണ്ണീറ, കരിമാന്‍തോട് എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. ചിറ്റാറിലെയും ആങ്ങമൂഴിയിലെയും പര്യടനം പൂര്‍ത്തിയാക്കി സുരേന്ദ്രന്‍ ശബരിമലയില്‍ വിഷു ദര്‍ശനത്തിനായാണ് പോയത്. ശബരിമലയില്‍നിന്ന് ഉച്ചയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന കെ.സുരേന്ദ്രന്‍ പൂഞ്ഞാര്‍ മണ്ഡലത്തിലും പര്യടനം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story