Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജാലിയൻവാലാബാഗ്...

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്​ദി ആചരിച്ചു

text_fields
bookmark_border
പത്തനംതിട്ട: ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി ആചരണം എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) പത്തനംതിട്ടയിൽ സംഘടിപ്പി ച്ചു. പത്തനംതിട്ട പാർലമൻെറ് മണ്ഡലം സ്ഥാനാർഥി ബിനു ബേബി ഉദ്ഘാടനം ചെയ്തു. 1919ൽ പഞ്ചാബിലെ അമൃത്സറിനു സമീപം ജാലിയൻവാലാബാഗ് മൈതാനിയിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ജനങ്ങൾക്കുനേരെ പ്രകോപനമില്ലാതെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർക്കുകയായിരുന്നു. ഇവരുടെ രക്തസാക്ഷിത്വം സന്ധിയില്ലാ സമര ധാരക്ക് കരുത്തേകിയെന്ന് ബിനു ബേബി പറഞ്ഞു. എസ്.യു.സി.ഐ ജില്ല സെക്രട്ടറി എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. അനിൽകുമാർ, വി.ഡി. സന്തോഷ്, നിത്യമോൾ, ശരണ്യാരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story