Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓഷ്യാനോസ് എക്സ്പോ...

ഓഷ്യാനോസ് എക്സ്പോ ഇന്നു മുതൽ

text_fields
bookmark_border
തിരുവല്ല: നീൽ എൻറർടെയ്ൻമൻെറസിൻെറ ആഭിമുഖ്യത്തിൽ തിരുവല്ല മുനിസിപ്പൽ മൈതാനത്ത് ഓഷ്യാനോസ് എക്സ്പോ ഞായറാഴ്ച മുതൽ േമയ് ആറ് വരെ നടക്കും. രാവിലെ 11.30ന് നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്യും. മൊബൈൽ അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിലൂടെ കടലിനടിയിലെ വർണ വിസ്മയത്തിൻെറ നേർക്കാഴ്ച ഒരുക്കുകയാണ് ഇവിടെ. അനേകം രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലേറെ മത്സ്യങ്ങളുടെയും കടൽജീവികളുടെയും അവക്കായി സമുദ്രവും ലഗുണുകളും ഒരുക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയും പുനരാഷ്കരിക്കുകയാണ് എക്സ്പോയിലൂടെയെന്ന് ഭാരവാഹികൾ അറിയിച്ചു. പുന്തലവീട്ടിൽ ക്ഷേത്രം ഉത്സവം അടൂർ: പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. 15ന് അവസാനിക്കും. എല്ലാ ദിവസവും രാവിലെ ഏഴിന് തോറ്റംപാട്ട്, ഒമ്പതിന് ഭാഗവതപരായണം, വൈകീട്ട് അഞ്ചിന് തങ്കജീവിത ഘോഷയാത്ര, ദീപക്കാഴ്ച, ഏഴിന് ഭജന, 8.30ന് നാടൻപാട്ടും ദൃശ്യവിരുന്നും വിഷുദിവസമായ 15ന് 5.30ന് സമൂഹപൊങ്കാല, ഏഴിന് തോറ്റംപാട്ട്, ഒമ്പതിന് ഭാഗവത പരായണം, 10ന് നവകം, ശ്രീഭൂതബലി, കലശം, വൈകീട്ട് നാലിന് കെട്ടുകാഴ്ച, ഒമ്പതിന് എതിരേൽപ്, വലിയക്കാണിക്ക, 9.30ന് ഗാനമേള എന്നിവ നടക്കും. പരിപാടികൾ ഇന്ന് പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രം: തിരുവുത്സവം, നാടൻപാട്ടും ദൃശ്യവിരുന്നും -രാത്രി 8.30
Show Full Article
TAGS:LOCAL NEWS 
Next Story