Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറ്റിൽ തകർന്ന്​...

കാറ്റിൽ തകർന്ന്​ വാഴയും പച്ചക്കറിയും നെല്ലും ഹൃദയം നൊന്ത്​ കർഷകർ

text_fields
bookmark_border
പന്തളം: വേനൽ മഴക്കൊപ്പം വീശിയ കാറ്റ് കർഷകരെ പിടിച്ചുലച്ചു. നിരവധി കർഷകരുടെ കാർഷിക വിളകൾ നശിച്ചു. പെരുമ്പുളിയ്ക്കൽ, പൂഴിക്കാട് ഭാഗത്ത് ഏത്തവാഴകൃഷിയാണ് നശിച്ചത്. തുമ്പമണ്ണിലും പെരുമ്പുളിക്കലിലും കൊയ്യാൻ പാകമായ നെല്ലും നിലംപറ്റിയതായി കർഷകർ പറഞ്ഞു. കുളനട മാന്തുക മൂലപ്പുറം പാടത്തെ പച്ചക്കറികളും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ മഴയെ തുടർന്നുണ്ടായ കാറ്റാണ് നാശം വിതച്ചത്. പെരുമ്പുളിക്കൽ പാവൂർ പടിഞ്ഞാറ്റേതിൽ രാജശേഖരൻ നായരുടെ കുലച്ച 125 ഏത്തവാഴകൾ ഒടിഞ്ഞു. ഇവിടെ റബർ മരങ്ങളും നശിച്ചിട്ടുണ്ട്. പൂഴിക്കാട് ഹരിഹരവിലാസത്തിൽ ചന്ദ്രൻ ഉണ്ണിത്താൻെറ കുടംവന്നതും കുലച്ചതുമായ 200 ഏത്തവാഴകളാണ് നിലം പൊത്തിയത്. കുളനട മാന്തുക മൂലപ്പുറം പാടത്തെ പച്ചക്കറികൃഷിയെയും വേനൽ മഴ പ്രതികൂലമായി ബാധിച്ചു. തരിശുപാടം ഏറ്റെടുത്ത് ചോരനീരാക്കിയാണ് കർഷകർ കൃഷി ആരംഭിച്ചത്. എന്നാൽ, വേനൽ മഴയോടെ കൃഷിയിടങ്ങളിൽ വെള്ളം കയറിയത് ആശങ്ക സൃഷ്ടിച്ചതായി വാർഡ് അംഗം കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. ഇലവുംതിട്ട ഭാഗത്തും വ്യാപകകൃഷിനാശമുണ്ടായി. മെഴുവേലി തെക്കേലയ്യത്ത് ഭാഗത്തെ പാടത്താണു വ്യാപകമായി കൃഷി നശിച്ചത്. ചക്കാലയിൽ മോഹനൻെറ അമ്പതോളം ഏത്തവാഴകളും വട്ടക്കൂട്ടത്തിൽ രാജുവിൻെറ 25 ഏത്തവാഴയുമാണ് കാറ്റിൽ നശിച്ചത്. കുലച്ചതും കുലക്കാറായതുമായ വാഴകൾ ഈ കൂട്ടത്തിലുണ്ട്. പൊള്ളുന്ന ചൂടിൽ വെള്ളംകോരി നനച്ചു സംരക്ഷിച്ച വാഴകളാണ് കാറ്റെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story