Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുമാറ്റച്ചട്ട ലംഘനം: ...

പെരുമാറ്റച്ചട്ട ലംഘനം: പരാതികള്‍ കലക്ടര്‍ പൊലീസിന് കൈമാറി

text_fields
bookmark_border
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് സമിതിക്ക് ലഭിച്ചതിൽ രണ്ട് പരാതി അന്വേഷണത്തിനും തുടർ നടപടിക്കുമായി കലക്ടർ പി.ബി. നൂഹ് ജില്ല പൊലീസ് മേധാവി ജി. ജയദേവിന് കൈമാറി. അടൂർ സ്വദേശിനി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതരത്തിൽ സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത് സംബന്ധിച്ച് പത്തനംതിട്ട വെട്ടിപ്പുറം പാറയ്ക്കൽ അജിൻ വർഗീസ് നൽകിയ പരാതിയിൽ അടൂർ പൊലീസ് കേസെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി വിശ്വാസികൾക്കെതിരാണെന്ന് ഫേസ്ബുക്കിലൂടെ പ്രചരിപ്പിെച്ചന്ന കെ. അനന്തഗോപൻെറ പരാതിയും കലക്ടർ നടപടിക്കായി പൊലീസിന് കൈമാറി. എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ ശബരിമലയുടെ പേരിൽ വോട്ടുതേടി എന്നതുസംബന്ധിച്ച് ലഭിച്ച പരാതിയിൽ, വിഡിയോ ദൃശ്യം പരിശോധിച്ചതിൽനിന്ന് നടപടി ആവശ്യമിെല്ലന്ന് കലക്ടർക്ക് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ പരാതി നിരാകരിച്ചു. ഇ.വി.എം, ടെൻഡേർഡ് ബാലറ്റുകൾ വിതരണം ചെയ്തു പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ടയിലെ ഏഴ് മണ്ഡലത്തിലേക്കുള്ള ആകെ 36410 ഇ.വി.എം ബാലറ്റുകളും ടെൻഡേർഡ് ബാലറ്റുകളും വിതരണം ചെയ്തു. പത്തനംതിട്ടയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്കും കോട്ടയം ജില്ലയിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുമായി 34520 ടെൻഡേർഡ് ബാലറ്റുകളും 1890 ഇ.വി.എം ബാലറ്റുകളുമാണ് വിതരണം ചെയ്തത്. മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്ക് 240 ഇ.വി.എം ബാലറ്റുകളും 4350 ടെൻഡേർഡ് ബാലറ്റുകളും പൂഞ്ഞാർ മണ്ഡലത്തിലേക്ക് 230 ഇ.വി.എം ബാലറ്റുകളും 4300 ടെൻഡേർഡ് ബാലറ്റുകളും തിരുവല്ല മണ്ഡലത്തിലേക്ക് 270 ഇ.വി.എം ബാലറ്റുകളും 5000 ടെൻഡേർഡ് ബാലറ്റുകളും റാന്നിയിൽ 270 ഇ.വി.എം ബാലറ്റുകളും 4850 ടെൻഡേർഡ് ബാലറ്റുകളുമാണ് വിതരണം ചെയ്തത്. ആറന്മുള മണ്ഡലത്തിലെ ഇ.വി.എം ബാലറ്റുകളുടെ എണ്ണം 320ഉം ടെൻഡേർഡ് ബാലറ്റുകളുടെ എണ്ണം 5910മാണ്. കോന്നി നിയോജകമണ്ഡലത്തിലേക്ക് 280 ഇ.വി.എം ബാലറ്റുകളും 5090 ടെൻഡേർഡ് ബാലറ്റുകളും അടൂർ നിയോജക മണ്ഡലത്തിലേക്ക് 280 ഇ.വി.എം ബാലറ്റുകളും 5020 ടെൻഡേർഡ് ബാലറ്റുകളുമാണ് വിതരണം ചെയ്തത്. സുതാര്യ തെരഞ്ഞെടുപ്പ്: വിപുലമായ വെബ്കാസ്റ്റിങ് സംവിധാനം പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സെൻസിറ്റീവായ 171ൽ പ്രധാനപ്പെട്ട 50 ബൂത്തുകളിലും 11 സ്ഥലങ്ങളിലെ 22 വൾനറബിൾ ബൂത്തുകളിലും ഉൾപ്പെടെ 72 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തും. ഇതിന് പുറെമ 121 ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെ നിയോഗിക്കും. കള്ളവോട്ട് ഉൾപ്പെടെ പ്രശ്നങ്ങൾ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുകയാണ് വെബ്കാസ്റ്റിങ്ങിൻെറ ലക്ഷ്യം. പ്രശ്നബാധിത ബൂത്തുകളിലെത്തുന്ന ഓരോ വോട്ടർമാരും വോട്ട് ചെയ്യാനെത്തുന്നതും പുറത്തിറങ്ങുന്നതും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും വെബ്കാസ്റ്റിങ്ങിലൂടെ തൽസമയം റെക്കോർഡ് ചെയ്യും. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നടപടി കലക്ടറേറ്റിൽ ഒരുക്കുന്ന കൺട്രോൾ റൂം മുഖേന കലക്ടർ തൽസമയം മനസ്സിലാക്കി ആവശ്യമായ നിർദേശം നൽകും. അക്ഷയ, ജില്ല ഐ.ടി സെൽ, നാഷനൽ ഇൻഫർമാറ്റിക്സ് സൻെറർ, ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി എന്നിവയുടെ ഏകോപനത്തോടെയാണ് വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ തൽസമയ സംപ്രേഷണം സജ്ജീകരിക്കുന്നത്. ഇതിന് മുന്നോടിയായി ജില്ലയിലെ അക്ഷയ സംരംഭകർക്കും ഓപറേറ്റർമാർക്കും പ്രത്യേക പരിശീലനം നൽകും. വെബ്കാസ്റ്റിങ്ങിനോടനുബന്ധിച്ച് ബൂത്തുകളിൽ ആവശ്യമായ നെറ്റ്്വർക്ക് സംവിധാനം ഒരുക്കാൻ ബി.എസ്.എൻ.എല്ലിന് നിർദേശം നൽകി. ബൂത്തുകളിൽ കെ.എസ്.ഇ.ബി വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story