Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുമ്പുളിക്കലിൽ...

പെരുമ്പുളിക്കലിൽ കാട്ടുപന്നി ശല്യം രൂക്ഷം

text_fields
bookmark_border
പന്തളം: തെക്കേക്കരയിലെ പെരുമ്പുളിക്കൽ വരിക്കോലിൽ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ പെരുമ്പുളിക്കൽ വേണുഭവനിൽ കൃഷ്ണൻ കുട്ടി നായരുടെ പശു വ്യാഴാഴ്ച പേബാധിച്ച് ചത്തു. വളർത്തുനായ്ക്കും കടിയേറ്റിരുന്നു. അടുത്ത ദിവസം പന്നിയെ വയലിലെ ചളിയിൽ താഴ്ന്നു ചത്തനിലയിൽ കെണ്ടത്തി. പ്രദേശത്ത് ഏറെനാളായി പന്നി ശല്യം രൂക്ഷമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതിലും ആശങ്കയിലാണ് നാട്ടുകാർ. ലക്ഷങ്ങൾ വായ്പയെടുത്ത് ഇറക്കുന്ന കൃഷി ഒറ്റരാത്രികൊണ്ടാണ് ഇവ നശിപ്പിക്കുന്നത്. ഈയിടെ കത്തിനശിച്ച വരിക്കോലിൽ കുടുംബത്തിൻെറ 100 ഏക്കറിലധികം വരുന്ന സ്ഥലമാണ് പന്നികളുടെ വിഹാരകേന്ദ്രം. പന്നികൾ റോഡിലേക്കിറങ്ങുന്നത് വാഹനയാത്രക്കാർക്കും ഭീഷണിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ റോഡിൽ വാഹനമിടിച്ച് പന്നികൾ ചത്തിരുന്നു. ആക്രമണം തടയാൻ പഞ്ചായത്തും വനംവകുപ്പും നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രഘു പെരുമ്പുളിക്കൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story