Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൂഞ്ഞാറിൽ വീണാ ജോർജിന് ...

പൂഞ്ഞാറിൽ വീണാ ജോർജിന് സ്വീകരണം

text_fields
bookmark_border
പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിന് പൂഞ്ഞാർ മണ്ഡലത്തിൽ വൻ സ്വീകരണം. പൂഞ്ഞാർ മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലാണ് സ്ഥാനാർഥി പര്യടനം നടത്തിയത്. രാവിലെ ഏട്ടിന് ചേനപ്പാടിയിൽനിന്ന് ആരംഭിച്ച പര്യടനം ഒഴക്കനാട്, പൊരിയൻമല, ശ്രീനിപുരം, നെടുങ്കാവ് വയൽ, മണിപ്പുഴ, എരുമേലി ടൗൺ വഴി ചെറുവള്ളിയിൽ പര്യടനം സമാപിച്ചു. തുടർന്ന് ഉച്ചഭഷണത്തിനു ശേഷം മൂലക്കയത്തുനിന്ന് ആരംഭിച്ച പര്യടനം ഏയ്ഞ്ചൽവാലി, പാണപിലാവ്, മുട്ടപ്പള്ളി, മുക്കൂട്ടുതറ, എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നക്കര, പൊടിമറ്റം, 26 മൈൽ, കുളപ്പുറം, കൂവപ്പള്ളി, ഇടക്കുന്നം വായനശാല, ഇടക്കുന്നം പള്ളിമുക്ക്, മുക്കാലി, പാറത്തോട്, പാറത്തോട് പള്ളിപ്പടി, ചിറ്റടി, ചോറ്റി, ഊരക്കനാട്, വേങ്ങത്താനം മുതുകുളം പാലപ്ര വഴി പഴുമലയിൽ സമാപിച്ചു. നേതാക്കളായ എം.എ. ഷാനവാസ്, ജോസ് പഴയതോട്ടം, അപ്പച്ചൻ, കെ.ടി. പ്രമിദ്, സുബ്രഹ്മണ്യൻ, കെ.ടി. ശിവൻ, മുരളി, നജീബ്, കൃഷ്ണകുമാർ, കെ.എം. രാജേഷ്, തങ്കമ്മ ജോർജ് കുട്ടി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story