Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമലയിൽ...

ശബരിമലയിൽ നടതുറന്നിട്ടും ഡാം തുറന്നില്ല; വറ്റിവരണ്ട് പമ്പ

text_fields
bookmark_border
ശബരിമല: വിഷു ആഘോഷങ്ങൾക്കായി ശബരിമലയിൽ നടതുറന്നിട്ടും വറ്റിവരണ്ട് പമ്പ. കൊടുംചൂടിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് ക്ഷീണിച്ചവശരായി എത്തുന്ന തീർഥാടകർക്ക് കുളിക്കാൻ പോയിട്ട് പാദം നനക്കാൻപോലും ത്രിവേണിയിൽ വെള്ളമില്ല. ഡാം തുറന്ന് പമ്പയിൽ വെള്ളമെത്തിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപമുയരുന്നു. അരുവിപോലെ മാത്രമാണ് നീരൊഴുക്ക്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന അപൂർവം ചില ഭക്തർ മാത്രമാണ് നദിയിലേക്കിറങ്ങുന്നത്. ഇറങ്ങുന്നവർ വെള്ളം കോരി കുളിക്കണം. ആറാട്ടുകടവിൻെറ ഭാഗം തീർത്തും വറ്റി. ഈ ഭാഗങ്ങളിലൂടെ ഒഴുകുന്ന വെള്ളത്തിൽ പന്നി ഉൾെപ്പടെ മൃഗങ്ങൾ വിഹരിക്കുകയുമാണ്. പത്ത് ദിവസ ഉത്സവത്തിന് നട തുറന്ന കഴിഞ്ഞമാസവും പമ്പ വറ്റിയ നിലയിലായിരുന്നു. തുടർന്ന് കുള്ളാർ ഡാം തുറന്നുവിട്ടാണ് ആറാട്ട് ചടങ്ങുകൾക്ക് നദിയിൽ വെള്ളമെത്തിച്ചത്. വിഷു പൂജയോടനുബന്ധിച്ച് കുള്ളാർ ഡാം ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ തുറന്നതായാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. 24 മണിക്കൂർ കഴിഞ്ഞിട്ടും പമ്പയിൽ വെള്ളമെത്തിയില്ല. ഡാം തുറന്നുവെന്ന കെ.എസ്.ഇ.ബിയുടെ വാദം ശരിയാണെങ്കിൽ 14 മണിക്കൂറിൽ ത്രിവേണി അടക്കം ഭാഗത്ത് വെള്ളം എത്തേണ്ടതാണെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story