Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആദ്യകാല പ്രവർത്തകരുടെ...

ആദ്യകാല പ്രവർത്തകരുടെ അനുഗ്രഹം തേടി കെ. സുരേന്ദ്രൻ

text_fields
bookmark_border
പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിലെ ആദ്യകാല പ്രവർത്തകൻ ഗോപാലകൃഷ്ണ കുറുപ്പിൻെറ വീട്ടിലെത്തി പത്തനംത ിട്ട ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ അനുഗ്രഹം വാങ്ങി. പന്തളം തെക്കേക്കര പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോഴാണ് കെ. സുരേന്ദ്രൻ വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുന്ന പാണ്ടിയത്ത് ഗോപാലകൃഷ്ണ കുറുപ്പിൻെറ അനുഗ്രഹം തേടിയത്. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ഷാജി നായർ, അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് കൊടുമൺ ആർ. ഗോപാലകൃഷ്ണൻ, വി. ഹരികൃഷ്ണൻ, ആർ. ശ്രീജിത് കുമാർ തട്ടയിൽ, അഖിൽ ജി. കുമാർ, അഖിൽ ആർ. കുറുപ്പ് എന്നിവർ ഒപ്പമുണ്ടായി. തിരുവല്ല മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ആനിക്കാട് പഞ്ചായത്തിലെ മാരിക്കൽ ജങ്ഷനിൽ ആരംഭിക്കും. ബി.ജെ.പി ദേശീയസമിതി അംഗം വി.എൻ. ഉണ്ണി ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ ചെയർമാൻ കുറ്റൂർ പ്രസന്നകുമാർ അധ്യക്ഷത വഹിക്കും. കുന്നന്താനം പുളിന്താനത്തും കവിയൂരിലെ ഞാലികണ്ടത്തും പൊതുസമ്മേളനം രാജ്യസഭ അംഗം വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം എന്നീ പഞ്ചായത്തുകളിലൂടെ കവിയൂർ പഞ്ചായത്തിൽ സമാപിക്കും. തിരുവല്ല: എൻ.ഡി.എ നിയോജകമണ്ഡലം റാലി 15ന് മല്ലപ്പള്ളിയിൽ നടക്കും. വൈകീട്ട് മൂന്നിന് ബി.ജെ.പി ദേശീയ നേതാവ് നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ നിയോജകമണ്ഡലം ചെയർമാൻ കുറ്റൂർ പ്രസന്ന കുമാർ അധ്യക്ഷത വഹിക്കും. സി.പി.ഐയിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന മുൻ സംസ്ഥാന നേതാവ് അഡ്വ. രാജീവ് അടക്കം പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story