Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിൽ...

തിരുവല്ലയിൽ വിദ്യാർഥികൾക്ക്​ കഞ്ചാവ്​ വിൽക്കുന്നയാൾ പിടിയിൽ

text_fields
bookmark_border
തിരുവല്ല: താലൂക്കിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാനകണ്ണി എക്സൈസിൻെറ പിടിയിൽ. ഇരവിപേരൂർ വള്ളംകുളം കാവുംഭാഗം അമ്പലത്തിനു സമീപം താമസിക്കുന്ന പുത്തൻപുരക്കൽ വീട്ടിൽ വിനീതാണ് പിടിയിലായത്. ഇയാളിൽനിന്ന് 1.205 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുമ്പനാട്, ഇരവിപേരൂർ പ്രദേശങ്ങളിലെ സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇയാളായിരുന്നു. വേനലവധി ആയതിനാൽ കുട്ടികൾ ഇയാളുടെ വീട്ടിലെത്തി കഞ്ചാവ് ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ഒരാഴ്ചയായി എക്‌സൈസ് ഷാഡോ നിരീക്ഷിച്ചുവരുകയായിരുന്നു. ഇയാളുടെ വീട്ടിൽ കുട്ടികൾ എത്തിയിട്ടുെണ്ടന്ന് അറിവ് ലഭിച്ചതിനാൽ റെയ്ഡ് നടത്തുകയും മൂന്ന് വിദ്യാർഥികളെ പിടികൂടുകയും രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി കൂട്ടി അയക്കുകയുമായിരുന്നു. ആഴ്ചയിൽ രണ്ടുതവണ ഇയാൾ കഞ്ചാവിനായി തമിഴ്നാട്ടിൽ പോകാറുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവു വിറ്റ വകയിൽ 9600 രൂപയും ഇയാളിൽനിന്നു കണ്ടെത്തി. വാടകക്കെടുക്കുന്ന കാറിൽ തമിഴ്നാട്ടിൽ പോയി കഞ്ചാവ് കൊണ്ടുവന്നു വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവൻറിവ് ഓഫിസർ ഗിരീഷ്, സചിൻ സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫിസർ വേണുഗോപാൽ, പദ്മകുമാർ ഡ്രൈവർ വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story