Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ് നേതാക്കൾ...

കോൺഗ്രസ് നേതാക്കൾ രാഷ്​ട്രീയത്തിലെ തവളകൾ -ബൃന്ദ കാരാട്ട്

text_fields
bookmark_border
അടൂർ: മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയത്തിലെ തവളകൾ മാത്രമാണ് കോൺഗ്രസ് നേതാക്കളെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എൽ.ഡി.എഫ് സ്ഥാനാർഥി വീണ ജോർജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇളമണ്ണൂരിൽ സംസാരിക്കുകയായിരുന്നു. ഒരു കാര്യം വരുമ്പോൾ ബി.ജെ.പിയും കോൺഗ്രസും പശപോലെ ഒട്ടിനിൽക്കുന്നവരാണ്. നിഴൽയുദ്ധം മാത്രമാണ് ഇവർ നടത്തുന്നത്. വനിത സംവരണ ബിൽ പാസാക്കാൻ ബി.ജെ.പിയും കോൺഗ്രസും തയാറാകാഞ്ഞപ്പോൾ പി.കെ. ശ്രീമതിയാണ് അതിനായി വാദിച്ചത്. ധനികർക്ക് സമ്പത്ത് വർധിപ്പിച്ചുകൊടുത്ത് സാമ്പത്തിക അസമത്വം ഉണ്ടാക്കുകയും ജനങ്ങളിൽ ജാതി-മത വർഗീയ ചേരിതിരിവുണ്ടാക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്തത്. മലയാള സീരിയലായ കറുത്തമുത്ത് കണ്ട് സംസ്ഥാനത്തെ സ്ത്രീകളെല്ലാം കരയുകയായിരുന്നു. എന്നാൽ, സ്ത്രീ ശാക്തീകരണം കാരണം ഇപ്പോൾ സ്ത്രീകൾ സീരിയൽകണ്ട് കരയില്ലെന്നും അവർ പറഞ്ഞു. മലയാളം കൂട്ടിക്കലർത്തിയാണ് അവർ 45 മിനിറ്റ് സംസാരിച്ചത്. എം.കെ. വാമൻ അധ്യക്ഷതവഹിച്ചു. കെ.ജെ. തോമസ്, കെ.പി. ഉദയഭാനു, എ.പി. ജയൻ, ആർ. ഉണ്ണികൃഷ്ണപിള്ള, കെ. അനന്തഗോപൻ, കെ. മോഹൻകുമാർ, ജി. സനന്ദൻ ഉണ്ണിത്താൻ, എ.എൻ. സലിം, എസ്. മനോജ്, രാജഗോപാലൻ, ആർ.ബി. രാജീവ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story