Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാഞ്ഞിരപ്പള്ളിയിൽ...

കാഞ്ഞിരപ്പള്ളിയിൽ സുരേന്ദ്രന്​ സ്വീകരണം

text_fields
bookmark_border
പത്തനംതിട്ട: എൻ.ഡി.എ പത്തനംത്തിട്ട ലോക്സഭ സ്ഥാനാർഥി കെ. സുരേന്ദ്രൻെറ കാഞ്ഞിരപ്പള്ളിയിലെ പര്യടനത്തിന് വൻ ജനസാന ്നിധ്യം. രാവിലെ ഒമ്പതിന് നടുങ്ങാടപ്പള്ളിയിലെത്തിയ സുരേന്ദ്രനെ താമരപ്പൂ നൽകി പ്രവർത്തകർ സ്വീകരിച്ചു‌. കറുകച്ചാൽ പഞ്ചായത്തിലെ നെടുങ്ങാടപ്പള്ളിയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ജി. രാമൻ നായർ പര്യടനം ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ നേതാക്കളായ കെ.ജി. കണ്ണൻ, വി.എൻ. മനോജ്, രാജൻ മേക്കൽ, വിജയകുമാർ മഠത്തിൽ, മനു പള്ളിക്കത്തോട്, ടി.ബി. ബിനു, എസ്. മിഥുൽ എന്നിവർ സംസാരിച്ചു. തുടർന്ന് നെടുംകുന്നം, പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായെത്തിയ മഴയിലും ആവേശം ചോരാതെ മുന്നോട്ട് പോയി. സുരേന്ദ്രനെ സ്വീകരിക്കാൻ സ്ത്രീകളടക്കം വൻജനാവലിയാണ് എല്ലാ സ്ഥലങ്ങളിലും അണിനിരന്നത്. അനുശോചിച്ചു കാഞ്ഞിരപ്പള്ളി: കെ.എം. മാണിയുടെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമായത് രാഷ്ട്രീയ ചാണക്യനെയാണെന്ന് എൻ.ഡി.എ പത്തനംത്തിട്ട ലോക്സഭ സ്ഥാനാർഥി കെ. സുരേന്ദ്രൻ അനുശോചിച്ചു. കാഞ്ഞിരപ്പള്ളിയിൽ നടന്ന െതരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് സുരേന്ദ്രൻ കെ.എം. മാണിയെ അനുസ്മരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story