Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വ്യാപക നാശനഷ്​ടം

text_fields
bookmark_border
പത്തനംതിട്ട: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ . പല സ്ഥലങ്ങളിലും മരച്ചില്ലകൾ ഒടിഞ്ഞ് നാശമുണ്ടായി. റോഡിലേക്ക് മര ങ്ങൾ വീണ് ഗതാഗത തടസ്സവും സംഭവിച്ചു. മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി തടസ്സവും ഉണ്ടായി. ചുങ്കപ്പാറ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചുങ്കപ്പാറ-ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ മരംകുളത്ത് റബർ മരം ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പെട്ടി പുതുക്കുടി റോഡിലേക്ക് തേക്ക് വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുങ്കപ്പാറ-പുല്ലാന്നിപ്പാറ റോഡിൽ തേക്ക് മരം കടപുഴകി അഞ്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. വൈദ്യുതിബന്ധം പൂർണമായും നിലച്ചു. കിടക്കാവ്-വട്ടക്കാവ് റോഡിൽ തേക്ക്, പ്ലാവ് എന്നിവ കടപുഴകി. വൈദ്യുതി ലൈനുകൾ പൊട്ടി. മരം റോഡിൽ വീണ് ഗതാഗത തടസ്സപ്പെട്ടു കൊടുമൺ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും റബർമരം ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പഴയ പൊലീസ് സ്റ്റേഷൻ ജങ്ഷന് സമീപം കോട്ടപ്പുറത്ത് ജോർജിൻെറ റബർ മരമാണ് ഏഴംകുളം-കൈപ്പട്ടൂർ റോഡിലേക്ക് വീണത്. കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു. അടൂരിൽനിന്ന് അഗ്നിരക്ഷ സേനയെത്തി മരംവെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story