Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാഞ്ഞിരപ്പള്ളി...

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വീണാ ജോർജിന് സ്വീകരണം

text_fields
bookmark_border
പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വൻ സ്വീകരണം. വീണാ ജോർജിൻെറ രണ്ടാംഘട്ട പര്യടനമാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നടന്നത്. മണിമല, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 35 കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി. മേലേകവലയിൽനിന്ന് ഇരുനൂറിലേറെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. പുലിക്കല്ല്, പൊന്തൻപുഴ, ആലയം കവല, എ.കെ കവല, മുക്കട, ചാരുവേലി, കുന്നംകുളം, കറിക്കാട്ടൂർ, പൂവ്വത്തോലി, കറിക്കാട്ടൂർ കവല, മണിമല, വിഴിക്കത്തോട്, അഞ്ചിലിപ്പ, മണ്ണാർക്കയത്ത് പര്യടനം സമാപിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം വൈകീട്ട് മൂന്നിന് ആരംഭിച്ച പര്യടനം മാനിടുംകുഴി, തൊണ്ടുവേലി, തമ്പലക്കാട്, കാളകെട്ടി, കപ്പാട്, തുമ്പമട, തോമ്പലാടി,വില്ലണി, ആനക്കല്ല്, ആനിത്തോട്, പാറക്കടവ്, കല്ലുങ്കൽ, പേട്ട, കോവിൽ കടവ്, ടൗൺ, പുതുക്കുഴി, പട്ടിമറ്റം, കുറുവാമൂഴി, ആലുംപരപ്പ് വഴി കൂവപ്പള്ളിയിൽ പര്യടനം സമാപിച്ചു. മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. നേതാക്കളായ എൻ.ടി. ജോസ്, പ്രഫ. ആർ. നരേന്ദ്രനാഥ്‌, എം.എ. ഷാജി, പി.എൻ. പ്രതാപൻ, വി.പി. ഇസ്മായിൽ, ഗിരിഷ് എസ്. നായർ, ജിജിലാൽ, എം.എ. ഷാജി, ജയ ശ്രീധർ, ഹേമലത, പി.എ. താഹ, തോമസ് കുന്നപ്പള്ളി, ജോസ് മാടക്കുഴി തുടങ്ങിയ നേതാക്കളും പര്യടനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story