Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണിമലയാർ വരൾച്ചയുടെ...

മണിമലയാർ വരൾച്ചയുടെ പിടിയിൽ, കുടിവെള്ളം മുട്ടും

text_fields
bookmark_border
മല്ലപ്പള്ളി: മണിമലയാർ വരൾച്ചയുടെ പിടിയിലായതോടെ മല്ലപ്പള്ളി പഞ്ചായത്തിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. വലിയ പാലത്തിനോട് ചേർന്ന തടയിണയിൽ വെള്ളം തടഞ്ഞു നിൽക്കാത്തതാണ് രൂക്ഷമായ ജലക്ഷാമത്തിന് കാരണം. 15 വർഷം മുമ്പ് നിർമിച്ച തടയണ നിർമാണത്തിലെ പാളിച്ച മൂലം ചോരുകയാണ്. ഇത് പരിഹരിക്കാൻ കഴിഞ്ഞ വേനലിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുതുക്കി പണിതെങ്കിലും ഇക്കൊല്ലവും തടയണയിൽ തുള്ളിവെള്ളം തടഞ്ഞിട്ടില്ല. ലക്ഷങ്ങൾ മുടക്കിയ പദ്ധതി പരാജയപ്പെട്ടതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റജി ശാമുവേൽ ആവശ്യപ്പെട്ടതിനെ തുടർന്ന് തടയണക്ക് താഴെ കയത്തിൽനിന്ന് കുടിവെള്ള പദ്ധതിയുടെ കിണറിൻെറ അരികിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. എന്നിട്ടും പദ്ധതിയിൽ മൂന്ന് മോട്ടോർ ഉപയോഗിച്ച് ഒരേസമയം പമ്പിങ് നടത്താൻ സാധിക്കുന്നില്ല. ഇതുമൂലം ഉയർന്ന പ്രദേശങ്ങളിൽ വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജലവിഭവ വകുപ്പ് മണൽചാക്കുകൾ അടുക്കി താൽക്കാലിക തടയണ നിർമിച്ചിടത്ത് ശേഖരിക്കുന്ന വെള്ളമാണ് ഇപ്പോൾ പമ്പ് ചെയ്യുന്നത്. വരൾച്ച രൂക്ഷമായി തുടരുകയും ജലവിതാനം താഴുകയും ചെയ്യുന്ന സാഹചര്യത്തിൽ പമ്പിങ് നിർത്തിവെക്കേണ്ടി വരും. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ പഞ്ചായത്തിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കരാർ ഏറ്റെടുക്കാൻ ആരുമെത്തിയിട്ടില്ലെന്ന് മല്ലപ്പള്ളി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story