Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയം നാശം വിതച്ച...

പ്രളയം നാശം വിതച്ച സ്ഥലങ്ങളിൽ സുരേന്ദ്ര​െൻറ സന്ദർശനം

text_fields
bookmark_border
പ്രളയം നാശം വിതച്ച സ്ഥലങ്ങളിൽ സുരേന്ദ്രൻെറ സന്ദർശനം കോഴഞ്ചേരി: എൻ.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രൻെറ തെര‍ഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പൂവത്തൂര്‍, പുല്ലാട്, ഇരവിപേരൂര്‍, നന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പ്രളയം നാശം വിതച്ച സ്ഥലങ്ങളിലെ ജനങ്ങളുടെ സങ്കടവും കണ്ണീരുമെല്ലാം സ്ഥാനാര്‍ഥിക്കു മുന്നില്‍ പരിവേദനങ്ങളായി മാറി. കുറുങ്ങഴക്കാവ് ക്ഷേത്രദർശനത്തോടെയാണ് സുരേന്ദ്രൻ പ്രചാരണം ആരംഭിച്ചത്. ജില്ല ജനറൽ സെക്രട്ടറി ഷാജി ആർ. നായർ, അഭിലാഷ് ഓമല്ലൂർ, അജയൻ വല്യുഴത്തിൽ, ബാബു അങ്കത്തിൽ, അജയൻ പുല്ലാട്, ബിന്ദു കെ. നായർ, ശ്രീകുമാരി, ദീപ ജി. നായർ എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. പിന്നീട് കോയിപ്രം പഞ്ചായത്തിലെ കടപ്രയിലെ മലനട ക്ഷേത്രത്തിലും സുരേന്ദ്രൻ ദർശനം നടത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ മാരാമൺ, കൊല്ലമല, പനക്കക്കളം എന്നീ കോളനികളിൽ നടന്ന കുടുംബസംഗമങ്ങളിൽ സുരേന്ദ്രൻ സംസാരിച്ചു. കോഴഞ്ചേരി ചിറ്റോത്ത് ശങ്കരൻ പിള്ള സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ സുരേന്ദ്രൻ രഘുനാഥൻ കോഴഞ്ചേരിയെ സന്ദർശിച്ചു. ആറന്മുള പള്ളിമുക്ക് ക്ഷേത്രത്തിൽ ഭക്തർക്കൊപ്പം സമൂഹസദ്യയിൽ പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. ഇരവുപേരൂര്‍ പഞ്ചായത്തിലെ തോട്ടപ്പുഴ, നന്നൂര്‍, ഓതറ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. പ്രദേശത്തെ വിവിധ കോളനികളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. ഉച്ചക്ക് ശേഷം പൂഞ്ഞാര്‍ മണ്ഡലത്തിലെ പാറത്തോട്, പാലത്ര, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട് എന്നിവിടങ്ങളിലെ പ്രചാരണത്തിനുശേഷം കാളകെട്ടിയില്‍ സമാപിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതൽ പത്തനംതിട്ട നഗരസഭയിലാണ് സുരേന്ദ്രൻെറ തെരഞ്ഞെടുപ്പ് പര്യടനം. കയത്തിൽവീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി പത്തനംതിട്ട: കയത്തിൽനിന്ന് പെൺകുട്ടിയെ അമ്പത്തിയഞ്ചുകാരൻ രക്ഷപ്പെടുത്തി. മണിയാർ ഫോറിൻപടി കുളിക്കടവിൽ കൂട്ടുകാരികളോടൊപ്പം വൈകീട്ട് കുളിക്കാൻ ഇറങ്ങിയ െപൺകുട്ടിയെയാണ് മണിയാർ പട്ടംകുളങ്ങര വീട്ടിൽ സലിം കയത്തിൽ ചാടി രക്ഷപ്പെടുത്തിയത്. കുളിക്കടവിലെ ആഴംകൂടിയ ഭാഗത്തേക്ക് പോകുകയായിരുന്നു പെൺകുട്ടി. മണിയാർ പവർഹൗസിനടുത്തുള്ള കടവാണിത്. പെൺകുട്ടി കുതറിയതിനെ തുടർന്ന് രണ്ടുപേരും വീണ്ടും താഴ്ന്നു. നീന്തൽ വശമുള്ള സലിം നിമിഷനേരംകൊണ്ട് പെൺകുട്ടിയെ കരയിൽ എത്തിക്കുകയായിരുന്നു. മണിയർ പവർഹൗസിൽ വാച്ചറാണ് സലിം. പെരിനാട് ബദനി സൻെറ് േമരീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാാർഥിനിയെയാണ് രക്ഷപ്പെടുത്തിയത്. അപകട മേഖല സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചുണ്ടെങ്കിലും ആരും ഇത് ശ്രദ്ധിക്കുന്നില്ല. ഇവിടെ അപകടം പതിവാണ്. 'മാധ്യമം' ഏജൻറ് സിറാജിൻെറ പിതാവാണ് സലിം.
Show Full Article
TAGS:LOCAL NEWS 
Next Story