Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭഗവതിക്കും പടിഞ്ഞാറ്...

ഭഗവതിക്കും പടിഞ്ഞാറ് വാർഡിൽ കുടിവെള്ളമില്ല

text_fields
bookmark_border
പന്തളം: കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലാതെ അധികൃതരുടെ കാരുണ്യത്തിനു കേഴുകയാണ് ഒരു പ്രദേശം. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് വാർഡിലാണ് ഇൗ സ്ഥിതി. 500 കുടുംബങ്ങളോളം ഇവിടെ താമസിക്കുന്നുണ്ട്. തുടർച്ചയായി ഏഴാം ദിവസമാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളിൽ പാറയായതിനാൽ ഒരിറ്റുവെള്ളമില്ല. താഴ്ന്ന പ്രദേശങ്ങളിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്. കീരുകുഴി ഇടക്കുന്നിൽ ഭാഗത്ത് ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. വിവരം അറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. മിക്ക സ്ഥലങ്ങളിലും കിണറില്ല. 10 അടിയോളം കിണറിനായി താഴ്ത്തിയാൽ പാറയായതിനാൽ വെള്ളം കിട്ടില്ല. വാട്ടർ‌ അതോറിറ്റിയുടെ വെള്ളം മാത്രമാണ് ആശ്രയം. അതും കിട്ടാതായതോടെ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് ജനം. പക്ഷിമൃഗാദികൾ കുടിവെള്ളം കിട്ടാതെ ചത്തൊടുങ്ങുന്ന സ്ഥിതിയാണ്. വേനൽ മഴയും ലഭിച്ചില്ല. തുമ്പമൺ പഞ്ചായത്തിൽ ഒരു ദിവസം പമ്പിങ് ആണെങ്കിൽ പിറ്റേദിവസം പന്തളം തെക്കേക്കര പഞ്ചായത്തിൽ പമ്പിങ് എന്ന സ്ഥിതിയാണ്. അച്ചൻകോവിലാറ്റിലെ വെള്ളമാണ് ഇവിടെ എത്തിക്കുന്നത്. വേനൽ കടുത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ ഉപഭോഗം കൂടുതലായിരിക്കുകയാണ്. അപ്പോൾ വെള്ളം മുകളിലേക്ക് പമ്പ് ചെയ്യാത്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണം. വാഹനങ്ങളുള്ളവർ ദൂരസ്ഥലങ്ങളിൽ പോയി കുടിക്കാനുള്ള വെള്ളം മാത്രം കൊണ്ടുവരും. പഴയ പൈപ്പ് മാറ്റിയിട്ട് രാത്രിയിലും പകലും പമ്പിങ് പുനഃസ്ഥാപിച്ചെങ്കിലേ പ്രശ്നത്തിനു പരിഹാരമാകൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story