Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയബാധിത...

പ്രളയബാധിത പ്രദേശങ്ങളിൽനിന്ന്​ ആ​േൻറായുടെ പര്യടനം

text_fields
bookmark_border
തിരുവല്ല: യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണിയുടെ ഞായറാഴ്ചത്തെ പര്യടനം ഉച്ചക്കുശേഷമായിരുന്നു. രാവിലെ ഡി.സി.സി ഓഫിസ ിൽ ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം ഇലന്തൂരിൽ സൂര്യാതപമേറ്റ് മരിച്ച വീട്ടിൽപോയി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു സ്വീകരണ സ്ഥലത്തേക്ക് സ്ഥാനാർഥി എത്തിയത്. സ്ഥാനാർഥിയെ സ്വീകരിക്കാൻ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ ഉണ്ടായിരുന്നു. പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ട പരുമല തോപ്പിൽ കോളനിയിൽനിന്നായിരുന്നു ആേൻറാ ആൻറണിയുടെ സ്വീകരണ പരിപാടി ആരംഭിച്ചത്. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തവർക്കെല്ലാം സ്ഥാനാർഥിയോട് പ്രളയത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളും സർക്കാറിൻെറ അനാസ്ഥയും മറ്റും ചൂണ്ടിക്കാട്ടി. പലരും പൊട്ടിക്കരഞ്ഞാണ് സ്ഥാനാർഥിയോട് സങ്കടം പറഞ്ഞത്. പ്രളയാനന്തര കേരളത്തെ നിത്യദുരിതത്തിലേക്ക് തള്ളിവിട്ട എൽ.ഡി.എഫ് സർക്കാറിന് ഈ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് ആേൻറാ ആൻറണി പറഞ്ഞു. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ആളുകളുടെ കണക്കെടുക്കാനോ അവർക്ക് അർഹതപ്പെട്ട ദുരിതാശ്വാസം നൽകാനോ സർക്കാർ തയാറായില്ലെന്നും പ്രളയം കഴിഞ്ഞിട്ടും സ്വഭവനങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും ആേൻറാ ആരോപിച്ചു. കടപ്ര, നിരണം, നെടുമ്പ്രം പഞ്ചായത്തുകളിലെ 35ഓളം സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി ഞായറാഴ്ച പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തവും ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story