Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊടുമണ്ണിൽ നെൽകൃഷിയിൽ...

കൊടുമണ്ണിൽ നെൽകൃഷിയിൽ നൂറുമേനി

text_fields
bookmark_border
കൊടുമൺ: നൂറുമേനി വിളവുമായി കൊടുമണ്ണിലെ നെൽകർഷകർ സന്തോഷത്തിലാണ്. ഇത്തവണ പഞ്ചായത്തിൽ മാത്രം 308 മെട്രിക് ടൺ നെല്ല ാണ് ഉൽപാദിപ്പിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണിത്. കൊടുമൺ റൈസിനായി കർഷകർ സംഭരിച്ച 100 മെട്രിക് ടൺ നെല്ല് കൂടാതെ എട്ടുലോഡ് നെല്ലുകൂടി സപ്ലൈകോക്ക് നൽകിയാണ് സംഭരണം പൂർത്തീകരിച്ചത്. പഞ്ചായത്തിലെ മുണ്ടക്കൽ, തേവന്നൂർ, ചേന്ദങ്കര, മുണ്ടുകോണം, കോയിക്കൽപടി എന്നീ അഞ്ച് പാടശേഖരങ്ങളിലെ 257 ഏക്കറിൽ കൃഷി ചെയ്തു. ഇതിൽ 57 ഏക്കർ തരിശുനിലമായിരുന്നു. ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. സപ്ലൈകോക്ക് കൈമാറിയ നെല്ലിന് കിലോക്ക് 25.30 രൂപയാണ് കർഷകർക്ക് ലഭ്യമാകുക. ത്രിതല പഞ്ചായത്തിൻെറയും കൃഷി വകുപ്പിൻെറയും 43 ലക്ഷം രൂപയുടെ സഹായം കർഷകർക്ക് ഈ വർഷം ലഭ്യമായിരുന്നു. കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി നേതൃത്വത്തിലാണ് കൊടുമൺ റൈസ് ബ്രാൻഡ്‌ വിപണിയിലെത്തിക്കാൻ 100 മെട്രിക് ടൺ നെല്ല് സംഭരിച്ചത്. ഇത് ഓയിൽ പാം ഇന്ത്യക്ക് പ്രോസസിങ്ങിനായി നൽകും. ഒരു കിലോ നെല്ലിന് നാലു രൂപ പ്രോസസിങ് ചാർജ് നൽകണം. കൊടുമൺ റൈസ് എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനുള്ള ഇക്കോ ഫ്രണ്ട്ലി സഞ്ചികൾ പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റുകൾ വഴിയാണ് നിർമിച്ചത്. ഏപ്രിൽ അവസാനത്തോടെ സംഭരിച്ച നെല്ല് കൈമാറും. മേയ് രണ്ടാമത്തെ ആഴ്ചയോടെ കർഷകരുടെ സ്വപ്നമായ കൊടുമൺ റൈസ് ബ്രാൻഡ് വിപണിയിലെത്തും. കാട്ടുപന്നി ശല്യം മൂലം പല പാടശേഖരങ്ങളിലും കൃഷി നാശമുണ്ടായെങ്കിലും മികച്ച വിളവുണ്ടാക്കാൻ സാധിച്ചു. കാട്ടുപന്നിയെ തുരത്താൻ കാർഷിക സർവകലാശാല ബോറെപ് എന്ന പേരിലുള്ള പൊടി വിതരണം ചെയ്തങ്കിലും ഫലമുണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story