Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാറ കടത്തിയ ടിപ്പറുകൾ...

പാറ കടത്തിയ ടിപ്പറുകൾ പിടികൂടി

text_fields
bookmark_border
കോന്നി: രേഖകളില്ലാതെ പാറ കടത്തിയ ഏഴോളം ടിപ്പർ ലോറികൾ അടൂർ ഡിവൈ.എസ്.പി തോമസിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ ിടികൂടി. ശനിയാഴ്ച രാവിലെ ആേറാടെ പയ്യനാമൺ മേഖലകളിലെ പാറമടകളിൽനിന്ന് വന്ന ലോറികളാണ് വിവിധ പ്രദേശങ്ങളിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ കുറെ നാളുകളായി ജില്ല ജിയോളജിസ്റ്റ് പാറമടകൾക്കും ക്രഷർ യൂനിറ്റുകൾക്കും പി-ഫോം നൽകിയിരുന്നില്ല. അതിനാൽ ബില്ല് ഉപയോഗിച്ചാണ് അനധികൃതമായി പാറ കടത്തിയിരുന്നത്. ഒരോ ദിവസവും രാവിലെ 10ന് മുമ്പ് കോന്നി, പയ്യനാമൺ, ഊട്ടുപാറ മേഖലകളിൽനിന്ന് നൂറുകണക്കിന് ലോഡ് പാറയാണ് അന്യ ജില്ലകളിലേക്ക് കൊണ്ടുപോകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story