Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയു.ഡി.എഫി​െൻറ...

യു.ഡി.എഫി​െൻറ പ്രചാരണസാമഗ്രികൾ വ്യാപകമായി നശിപ്പിക്കു​ന്നെന്ന്​

text_fields
bookmark_border
യു.ഡി.എഫിൻെറ പ്രചാരണസാമഗ്രികൾ വ്യാപകമായി നശിപ്പിക്കുന്നെന്ന് പന്തളം: യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ സാമഗ്രഹികൾ പന്തളം തെക്കേക്കര പഞ്ചായത്തിൽ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞദിവസം കീരുകുഴിയിൽ സ്ഥാപിച്ചിരുന്ന യു.ഡി.എഫ് സ്ഥാനാർഥിയുടെ വലിയ ഫ്ലെക്സുകളും ബാനറുകളും കരിഓയിലും ചാണകവും തളിച്ച് നശിപ്പിച്ച നിലയിലാണ്. തെക്കേക്കര പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതിയുയർന്നു. പരാജയഭീതി പൂണ്ട സി.പി.എം, ബി.ജെ.പി പ്രവർത്തകർ അരാജകത്വം സൃഷ്ടിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് യു.ഡി.എഫ് പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇത് സംബന്ധിച്ച് കലക്ടർക്കും തെരഞ്ഞെടുപ്പ് കമീഷനും ജില്ല പൊലീസ് സൂപ്രണ്ടിനും യു.ഡി.എഫ് പരാതി നൽകി. പ്രതിഷേധയോഗം ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സുരേഷ് അരുവിക്കര അധ്യക്ഷതവഹിച്ചു. മണ്ഡലം കമ്മിറ്റി കൺവീനർ രഘു പെരുമ്പുളിക്കൽ, ഡി.സി.സി സെക്രട്ടറിമാരായ വൈ. യാക്കൂബ്, ബി. നരേന്ദ്രനാഥ്, പന്തളം പ്രതാപൻ, ബിജു ഫിലിപ്, ലാലി ജോൺ, എൻ.ജി. പ്രസാദ്, ബി. പ്രസാദ്കുമാർ, തട്ടയിൽ ഹരികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story