Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭാരതത്തെ വർഗീയ...

ഭാരതത്തെ വർഗീയ ഫാഷിസ്​റ്റുകളിൽനിന്ന് മോചിപ്പിക്കണം -കെ.ബി. ഗണേഷ്കുമാർ

text_fields
bookmark_border
കോന്നി: ഭാരതത്തെ വർഗീയ ഫാഷിസ്റ്റുകളിൽനിന്ന് മോചിപ്പിക്കണമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാ നാർഥി വീണ ജോർജിൻെറ വിജയത്തിനായി വള്ളിക്കോട്ട് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗണേഷ്കുമാർ. വർഗീയ ഫാഷിസ്റ്റുകളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിേന കഴിയൂ. പ്രളയമുണ്ടായപ്പോൾ നൽകിയ റേഷനരിക്ക് വരെ പണം ഈടാക്കുകയും വിദേശ സഹായം സ്വീകരിക്കുന്നത് തടയുകയും ചെയതു. കേരളത്തിലെ ജനങ്ങളെ പകയോടെ കാണുന്ന നരേന്ദ്ര മോദിയും ബി.ജെ.പിയും ഇപ്പോൾ ജാതി പറഞ്ഞ് വോട്ടുപിടിക്കാൻ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോൺ മാങ്കുട്ടത്തിൽ അധ്യക്ഷത വഹിച്ചു. പി.ജെ. അജയകുമാർ, കെ.ജി. പ്രേംജിത്, രാജു നെടുവംപുറം, പി.എസ്. കൃഷ്ണകുമാർ, സംഗേഷ് ജി. നായർ, ആർ. മോഹനൻ നായർ, സോമൻ പാമ്പായിക്കോട്, ചന്ദ്രശേഖരൻ നായർ, രാമചന്ദ്രൻ പിള്ള, എം.പി. ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story