Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിവിപാറ്റ് മെഷീനിൽ...

വിവിപാറ്റ് മെഷീനിൽ 'വോട്ട്​ ചെയ്​ത്'​ വയോധികർ

text_fields
bookmark_border
അടൂർ: അനാഥാലയത്തിൻെറ അകത്തളങ്ങളിൽ വാർധക്യജീവിതം തള്ളിനീക്കുന്നവർക്ക് വിവിപാറ്റ് മെഷീൻ കണ്ടപ്പോൾ അമ്പരപ്പ ്. ജില്ലയിലെ വിവിധ വൃദ്ധ സദനങ്ങളിൽ 'സ്വീപ് ടീം' നടത്തിയ വിവിപാറ്റ് മെഷീൻ പരിചയപ്പെടുത്തലാണ് വ്യത്യസ്തമായത്. വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരം, അടൂർ മഹാത്മ ജനസേവനകേന്ദ്രം, പത്തനംതിട്ട കെന്നഡി ഓര്‍ഫനേജ്, വെച്ചൂച്ചിറ മേഴ്സി ഹോം, മുക്കൂട്ടുതറ നിര്‍മലഭവന്‍ വൃദ്ധസദനം എന്നിവിടങ്ങളിലെ അന്തേവാസികൾ സ്വീപ് വോട്ടര്‍ ബോധവത്കരണ പരിപാടിയില്‍ പങ്കാളികളായി. സ്വീപ് നോഡൽ ഓഫിസർ കെ. അജയകുമാറിൻെറ നേതൃത്വത്തിലാണ് വിവിപാറ്റ് പരിചയപ്പെടുത്തിയത്. മനോജ്, പി. താര, സ്വരാജ് റസൽ, ഷാഹിലാൽ എന്നിവർ വോട്ട് ചെയ്യേണ്ട ആവശ്യകതയും യന്ത്രത്തിൻെറ പ്രത്യേകതയും വോട്ടർമാർക്ക് വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story