Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഹാപ്രളയം ഉണ്ടാക്കി...

മഹാപ്രളയം ഉണ്ടാക്കി ജനങ്ങളെ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിച്ചത്​ -ബാബു ജോർജ്

text_fields
bookmark_border
പത്തനംതിട്ട: ഒരു മുന്നറിയിപ്പും കൂടാതെ ഡാമുകൾ തുറന്നുവിട്ട് മഹാപ്രളയം ഉണ്ടാക്കി ജനങ്ങളെ മുക്കിക്കൊല്ലാനാണ ് സർക്കാർ ശ്രമിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. മനുഷ്യനിർമിത പ്രളയം സൃഷ്ടിച്ച കുറ്റക്കാരെ ശിക്ഷിക്കുക, പിണറായി സർക്കാർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം റാന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ അന്വേഷണം നടന്നാൽ സർക്കാർ പ്രതിക്കൂട്ടിലാകുമെന്നും രാജിവെച്ച് പുറത്തുപോവുകയല്ലാതെ വേറെ മാർഗമില്ലെന്നും ബാബു ജോർജ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് റിങ്കു ചെറിയാൻ കൊടുത്ത പൊതുതാൽപര്യ ഹരജി കോടതി പരിഗണിക്കവെയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു. സനോജ് മേമന, റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, വർഗീസ് പേരയിൽ, ഹരിദാസ് ഇടത്തിട്ട, ആലിച്ചൻ ആറോനിൽ, കെ.എം. മുഹമ്മദ് സലീം, റെജി പൂവത്തൂർ, അനിത അനിൽകുമാർ, പ്രകാശ് തോമസ്, അൻസാരി മന്ദിരം, ബെന്നി മാടത്തുംപടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story