Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആ​േൻറാക്കായി കേരള...

ആ​േൻറാക്കായി കേരള കോൺഗ്രസ് എം പ്രചാരണത്തിനിറങ്ങും

text_fields
bookmark_border
കോട്ടാങ്ങൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണിയുടെ വിജയം ഉറപ്പാക്കാൻ പ്രചാരണത്തിന് ഇറങ്ങാൻ കേരള കോൺഗ്രസ് എം കോട്ടാങ്ങൽ മണ്ഡലം സമ്മേളനം തീരുമാനിച്ചു. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്ത് പ്രദേശങ്ങളിലെ ജല അതോറിറ്റി വിതരണ കുഴലുകളിൽ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാനും ഉയർന്ന പ്രദേശങ്ങളായ നാഗപ്പാറ, നിർമലപുരം, കിടികെട്ടിപ്പാറ, തോട്ടത്തുംകുഴി, ചുങ്കപ്പാറ, പുളിക്കമ്പാറ മേഖലകളിലെ വിതരണ കുഴലുകളുടെ കേടുപാടുകൾ പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കിയിെല്ലങ്കിൽ ഉപരോധം അടക്കം സമരത്തിന് യോഗം തീരുമാനിച്ചു. കുടിവെള്ള ടാങ്കറുകളിലും വാട്ടർ കിയോസ്കുകളിലും കുടിവെള്ളം കോട്ടാങ്ങൽ വില്ലേജ് പ്രദേശങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എൻ.എം. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സിബി ജയിംസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ഷാജി തേക്കാട്ടിൽ, ജോർജ് എബ്രഹാം, റാന്നി നിയോജകമണ്ഡലം പ്രസിഡൻറ് ആലിച്ചൻ ആറൊന്നിൽ, ജോസഫ് ജോൺ, വി.ജെ. വർഗീസ്, ജോസി ഇലത്തിപ്പുറം, ബിന്ദു ദേവരാജൻ, കുഞ്ഞുമോൾ ജോസഫ്, ജോസഫ് ജോസഫ് എന്നിവർ സംസാരിച്ചു. റോഡ് തകർത്ത് അന്വേഷിക്കണമെന്ന് പത്തനംതിട്ട: 25 വർഷമായി പൊതുജനങ്ങൾ ഉപയോഗിക്കുന്ന സൻെറ് പീറ്റേഴ്സ് കലക്ടറേറ്റ് ബൈ റോഡ് കോൺക്രീറ്റും സ്ലാബും സാമൂഹികവിരുദ്ധർ തകർത്തത് പൊലീസ് അന്വേഷിക്കണമെന്നും തടസ്സംമാറ്റി വഴി സഞ്ചാരയോഗ്യമാക്കണമെന്നും കേരള കോൺഗ്രസ് എം ടൗൺ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് വളപ്പിലെ നിരവധി സർക്കാർ ഓഫിസിലേക്കുള്ള എളുപ്പവഴിയായിരുന്നു ഈ റോഡ്. ഒരുമാസം മുമ്പാണ് നഗരസഭ 7.20 ലക്ഷം ചെലവഴിച്ച റോഡ് പണിതത്. അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പ് കൊടുമൺ: അങ്ങാടിക്കൽ വടക്ക് നവകേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിൻെറ നേതൃത്വത്തിൽ ഏപ്രിൽ അഞ്ച് മുതൽ 14 വരെ കുട്ടികൾക്കായി അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പ് നടത്തും. ദിവസവും രാവിലെ ആറ് മുതൽ 9.30 വരെയാണ് പരിശീലനം. അഞ്ചിന് രാവിലെ ഏഴിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന പ്രഭ ഉദ്ഘാടനം ചെയ്യും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. കേരള ജൂനിയർ വോളി ടീം കോച്ച് അനിൽ എം.കുര്യൻ, മുൻ കേരള ടീം ക്യാപ്റ്റൻ ഷാംജി കെ.തോമസ്, ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ടി.ജി. രാജു, സുധി പ്രകാശ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. നാലിന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 7907429172, 9947969466.
Show Full Article
TAGS:LOCAL NEWS 
Next Story