Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവധശ്രമം:...

വധശ്രമം: ഒളിവിലായിരുന്ന പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയില്‍

text_fields
bookmark_border
പെരുനാട്: വഴിത്തർക്കത്തെ തുടർന്ന് സമീപവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പേഴുംപാറ ഈട്ടിമൂട്ടിൽ അക്ഷരഭവൻ സന്തോഷ് നാരായണനെയാണ് (35) ഇൻസ്പെക്ടര്‍ ടി. ബിജുവിൻെറ നേതൃത്വത്തിൽ പത്തനാപുരം അരുവിത്തറയിലെ വാടക വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. 2017 ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. വഴിത്തര്‍ക്കത്തിനിടെ സമീപവാസിയായ പേഴുമ്പാറ രാജേഷ് ഭവനില്‍ രതീഷിനെയാണ് ആക്രമിച്ചത്. രതീഷിന് ഗുരുതര പരിക്കേറ്റിരുന്നു. മറ്റു നാലു പ്രതികളെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് നാരായണനെ കോടതി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ ബോസ്, സി.പി.ഒമാരായ ബിജു, സുഭാഷ്, രഞ്ജിത് എന്നിവർ ചേര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story