Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളംകുടി മുട്ടിച്ച്...

വെള്ളംകുടി മുട്ടിച്ച് ജലവിതരണക്കുഴൽ മുറിച്ചുനീക്കി

text_fields
bookmark_border
റാന്നി: കൊടുംചൂടിൽ ദാഹജലത്തിനായി കേഴുമ്പോൾ യത് വിവാദമായി. റാന്നി ടൗണിൽ മാമുക്ക് പാലത്തിൻെറ പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് പാലത്തിൽ കൂടി കടന്നുപോകുന്ന ജലവിതരണ പൈപ്പ്‌ മുറിച്ചുമാറ്റിയത്. അങ്ങാടി ജലപദ്ധതിയിൽനിന്ന് മാമുക്ക് പഴവങ്ങാടിക്കര സ്‌കൂളിന് മുകൾഭാഗം, കാവുങ്കൽപടി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ അനിശ്ചിത കാലത്തേക്ക് തടസ്സപ്പെട്ടു. മാമുക്ക് പാലത്തിൻെറ ബലപ്പെടുത്തലും സംരക്ഷണഭിത്തി കെട്ടലും കൈവരി പുനരുദ്ധാരണവും മറ്റും നടക്കുന്നതിൻെറ ഭാഗമായി പി.ഡബ്ല്യു.ഡി അധികൃതരുടെ ആവശ്യപ്രകാരം ജലവിഭവ വകുപ്പാണ് പൈപ്പ് വിച്ഛേദിച്ചത്. പാലം പണി പൂർത്തിയാവാതെ പൈപ്പ് പഴയ സ്ഥിതിയിലാക്കാൻ സാധിക്കില്ല എന്നാണ് അവർ പറയുന്നത്. മാമുക്ക് പഴവങ്ങാടിക്കര സ്‌കൂളിന് മുകൾ ഭാഗത്തുള്ള ഉയർന്ന പ്രദേശങ്ങളിലെല്ലാം കിണർ വറ്റിയിട്ടു മാസമൊന്നാകുന്നു. പൈപ്പ് വെള്ളമായിരുന്നു അവരുടെയെല്ലാം കുടിവെള്ളത്തിൻെറ ഏക സ്രോതസ്സ്. മലിനജലം വിതരണം ചെയ്ത് കുടിവെള്ള മാഫിയ; ആരോഗ്യ വകുപ്പ് ഉറങ്ങുന്നു തിരുവല്ല: അസാധാരണമായ വരൾച്ച തുടങ്ങിയതോടെ കുടിവെള്ള മാഫിയ സജീവമായി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായതോടെയാണ് കുടിവെള്ള മാഫിയ സംഘങ്ങൾ രംഗത്തെത്തിയത്. ടാങ്കുകളിൽ എത്തുന്ന വെള്ളത്തിന് ലിറ്റർ ഒന്നിന് മൂന്ന് രൂപ വരെയാണ് ഈടാക്കുന്നത്. വെള്ളം എവിടെനിന്ന് ശേഖരിക്കുന്നതാണെന്നു പോലും ഉപഭോക്താക്കൾക്ക് അറിയാൻ കഴിയുന്നില്ല. പലപ്പോഴും നദികളിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ടാങ്കുകളിൽ എത്തിച്ചാണ് വിതരണം. നദികളിൽ വെള്ളം വറ്റിയതോടെ വെള്ളത്തിൽ മാലിന്യത്തിൻെറ അളവ് കൂടുതലാണ്. നീരൊഴുക്ക് ഇല്ലാത്തതിനാൽ മാലിന്യം കെട്ടി കിടക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന വെള്ളമാണ് ആവശ്യക്കാർക്കായി മാഫിയ സംഘങ്ങൾ വീടുകളിൽ എത്തിക്കുന്നത്. 4000 ലിറ്ററിൻെറ ടാങ്കുകളിലാണ് കൂടുതലായും ജലം എത്തിക്കുന്നത്. ഇത്തരം ഒരു ടാങ്ക് വെള്ളം കച്ചവടം ചെയ്താൽ 12,000 രൂപയാണ് ഇവരുടെ പെട്ടിയിൽ വീഴുക. ടാങ്കുകളിൽ കൊണ്ടുവരുന്ന വെള്ളം വീടുകളുടെ കിണറ്റിലാണ് സംഭരിക്കുന്നത്. ഇതുമൂലം വെള്ളത്തിൻെറ അളവ് നിർണയിക്കാൻ വീട്ടുകാർക്ക് കഴിയുന്നതുമില്ല. ഇതും മാഫിയ സംഘത്തിന് സഹായകരമാകുന്നു. നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തി ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തേണ്ടത്. അവരാകട്ടേ ഇതൊന്നും അറിഞ്ഞമട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story