Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right29ലും വളർച്ചയെത്താതെ...

29ലും വളർച്ചയെത്താതെ അടൂർ നഗരസഭ

text_fields
bookmark_border
അടൂർ: പിറവിയെടുത്ത്്് മൂന്ന് ദശാബ്ദമാകാറായിട്ടും വികസനകാര്യത്തിൽ അടൂർ നഗരസഭ തുടങ്ങിയേടത്തു തന്നെ. 1953ൽ പഞ്ചായ ത്തായ അടൂർ 1990 ഏപ്രിൽ ഒന്നിനാണ് നഗരസഭയായത്. പഞ്ചായത്തായിരുന്നപ്പോഴുള്ള അടിസ്ഥാനസൗകര്യമേ ഇപ്പോഴുമുള്ളു. പഴയ പഞ്ചായത്ത് ഓഫിസാണ് നഗരസഭ കാര്യാലയം. സി േഗ്രഡ് നഗരസഭ ആയിരുന്ന അടൂരിനെ ബി േഗ്രഡായി ഉയർത്തിയിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് അടൂർ പ്രകാശ് മന്ത്രിയായിരിക്കെ റവന്യൂ വകുപ്പിൻെറ അധീനതയിലിരുന്ന ശ്രീചിത്തിര ടൗൺഹാളും സ്ഥലവും നഗരസഭക്ക്് സർക്കാർ വിട്ടുനൽകിയിരുന്നു. പഴയ ടൗൺഹാൾ പൊളിച്ച്്് പുതിയ സമുച്ചയം പണി 2015 ഏപ്രിലിൽ തുടങ്ങുമെന്ന്്് മുൻ ചെയർമാൻ ഉമ്മൻ തോമസ് പറഞ്ഞിരുന്നു. എന്നാൽ, എൽ.ഡി.എഫിൻെറ നേതൃത്വത്തിലുള്ള ഭരണസമിതി പദ്ധതി നഗരസഭ ബസ് സ്റ്റാൻഡിലേക്കു മാറ്റി. കരുവാറ്റ ഏലായിൽ നഗരസഭ കാര്യാലയത്തിന് കല്ലിടീൽ മാമാങ്കം നടത്തിയതല്ലാതെ പിന്നീട് ഒന്നും നടന്നില്ല. നഗരത്തിലെ മാലിന്യ നിർമാർജനത്തിന് ക്രിയാത്മക നിർദേശങ്ങളോ സ്റ്റേഡിയം നിർമാണത്തിന് തുടർനടപടിയോ ഇല്ല. മിത്രപുരം ഒന്നാം വാർഡിൽ നടപടിക്രമങ്ങൾ ലംഘിച്ച് പട്ടികജാതിക്കാർക്ക് ജാതി തിരിച്ച്്് ശ്മശാനഭൂമി വാങ്ങി പ്രത്യേക ഘടക പദ്ധതി ഫണ്ട്്്് നഷ്ടമാക്കി. അടൂർ സെൻട്രൽ മത്സ്യച്ചന്ത ദിവസച്ചന്തയാക്കി മാറ്റുമെന്ന പ്രഖ്യാപനം യാഥാർഥ്യമായില്ല. ആധുനിക അറവുശാല, വൈദ്യുതി ശ്മശാനം എന്നിവ നിർമിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. മുനിസിപ്പൽ ബസ്സ്റ്റാൻഡ്, സ്റ്റേഡിയം എന്നിവയുടെ പണി പൂർത്തീകരിക്കുന്നതിന് വർഷങ്ങളായി ബജറ്റിൽ തുക വകയിരുത്തുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. ജില്ലയിൽ പൊതുസ്റ്റേഡിയം ഇല്ലാത്ത ഏക നഗരസഭയാണ് അടൂർ. ഇ.വി സ്മാരകം ഏറ്റെടുത്ത് നവീകരണം നടത്തുമെന്ന വാഗ്ദാനവും നടപ്പായില്ല. പറക്കോട് അനന്തരാമപുരം, അടൂർ ശ്രീമൂലം ചന്തകളുടെ വികസനവും പാതയോരത്ത് പ്രധാന സ്ഥലങ്ങളിൽ മൂത്രപ്പുര നിർമാണവും കാത്തിരിപ്പ് കേന്ദ്രങ്ങൾ, പുതിയ വാണിജ്യകേന്ദ്രം എന്നിവ സ്വപ്നമായി അവശേഷിക്കുന്നു. പുതിയകാവ് ചിറയിൽ കുട്ടികളുടെ ഉദ്യാനവും മിനികോൺഫറൻസ് ഹാളും നിർമിക്കുമെന്നും പറഞ്ഞതും മൃഗാശുപത്രി നിർമാണവും സാക്ഷാത്കരിച്ചില്ല. കൈമല പ്രതാപപുരത്ത് മാലിന്യം ഉപയോഗിച്ച് ജൈവവളം നിർമിക്കുന്ന പദ്ധതി പ്രവർത്തനം നിലച്ചിട്ട് അഞ്ചു വർഷത്തിലേറെയായി. ഖരമാലിന്യ നിർമാർജന പദ്ധതി പുതുതായി തുടങ്ങുന്നതിന് യാർഡ് നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുമെന്ന വാഗ്ദാനവും ജലരേഖയായി. ഗാന്ധിസ്മൃതി മൈതാനം ഏറ്റെടുത്ത് ഉദ്യാനമാക്കുമെന്ന പ്രഖ്യാപനം പാലിക്കാൻ നഗരസഭ അധികൃതർക്കായില്ല. മൈതാനത്തിൻെറ പ്രവേശനകവാടത്തിനു മുന്നിൽ നടപ്പാതയിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ച്് സുപ്രീംകോടതി ഉത്തരവു ലംഘിച്ചും ചരിത്രത്തിൽ നഗരസഭ ഇടംനേടി. റിങ് റോഡ്, ഫ്ലൈഓവർ, ഇൻഡോർ സ്റ്റേഡിയം, നഗരസൗന്ദര്യവത്കരണം, ആധുനിക ചന്തകൾ, മുനിസിപ്പൽ ബസ്സ്റ്റാൻഡ് നവീകരണം, ഷോപ്പിങ് കോംപ്ലക്സ്, 16 വർഷത്തിലേറെയായി ബസ് കയറാതെ സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറിയ പറക്കോട് ബസ്സ്റ്റാൻഡിൽ ഷോപ്പിങ് കോംപ്ലക്സ്, കെൻകോസ് സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും പൂവണിഞ്ഞില്ല. അടൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയായിരുന്ന രജനി എസ്. ആനന്ദ്്് ആത്മഹത്യ ചെയ്തതിനെ തുടർന്ന് അടൂരിൽ പോസ്റ്റ്്് മെട്രിക് ഹോസ്റ്റൽ സർക്കാർ അനുവദിച്ചിരുന്നു. ഇതിന് നഗരസഭ സ്ഥലം വിട്ടുകൊടുക്കണമെന്ന കരാർ ഇനിയും പാലിക്കപ്പെട്ടില്ല. കാൽനൂറ്റാണ്ട്്്് യു.ഡി.എഫ് ഭരിച്ച നഗരസഭയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിലേറിയിട്ടും പ്രയോജനമുണ്ടായില്ല. താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി, ലബോറട്ടറികൾ എന്നിവയെ സംയോജിപ്പിച്ച് സമഗ്ര ആരോഗ്യനഗരം പദ്ധതിയും കുട്ടികളുടെ ആരോഗ്യം നാടിൻെറ ആരോഗ്യം പദ്ധതിയും സ്ത്രീ സൗഹൃദ, വയോജന സൗഹൃദ പേ ആൻഡ് യൂസ് ശൗചാലയവും ബജറ്റ് പ്രഖ്യാപനത്തിൽ മാത്രമായി. പുതിയകാവിൽ ചിറ ടൂറിസം പദ്ധതി, കലാ സാംസ്കാരിക രംഗത്ത് മികവ് പദ്ധതി, പറക്കോട് ബസ്സ്റ്റാൻഡിൽ ഓപൺ എയർ ഓഡിറ്റോറിയം, വൈഫൈ നഗരം, എന്നിവ ഉൾപ്പെടെ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും നടപ്പാക്കാനും സാധിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story