Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് ഗുളികകളുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
റാന്നി: മയക്കുമരുന്ന് ഗുളിക വിറ്റ മൂന്ന് യുവാക്കളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പേരാവൂർ തുണ്ടുമണ്ണി ൽ രാഹുൽ മോഹൻ (24), പെരുനാട് പാണ്ടിക്കാമണ്ണിൽ അഭിജിത് (21), കണ്ണൂർ തളിപ്പറമ്പ് ഇടക്കംകുമ്പിൽ വീട്ടില്‍ ഇല്യാസ് (20) എന്നിവരാണ് പിടിയിലായത്. മൂവരെയും റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30ന് വടശേരിക്കര കന്നാൻ പാലത്തിനു സമീപം രാഹുൽ മോഹൻ ഗുളികകൾ ഇല്യാസിനും അഭിജിത്തിനും കൈമാറുന്നതിനിടെയാണ് പിടിയിലായത്. 113 മയക്കുമരുന്ന് ഗുളികകൾ അടങ്ങുന്ന 13 സ്ട്രിപ്പാണ് പിടികൂടിയത്. കണ്ണൂർ സ്വദേശിയായ ഇല്യാസ് വടശേരിക്കരയിലെ ബേക്കറി ജീവനക്കാരനാണ്. ചോദ്യംചെയ്യലിൽ കോയമ്പത്തൂരിൽനിന്നാണ് ലഹരി ഗുളികകൾ ലഭിക്കുന്നതെന്ന് ഇവർ പറഞ്ഞു. ഒന്നിന് ആറു രൂപക്ക് ലഭിക്കുന്ന ഗുളിക 50 രൂപക്കാണ് വിൽപന. സ്കൂൾ, കോളജ് വിദ്യാർഥികൾ കേന്ദ്രീകരിച്ചാണ് കൂടുതൽ വിൽപന. ജില്ല പൊലീസ് മേധാവിയുടെ നിഴല്‍ പൊലീസ് സംഘവും സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ സംഘവും നടത്തിയ നീക്കത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ഇവർ കുറച്ചുദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി കോയമ്പത്തൂരിൽ ഉൾപ്പെടെ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. എസ്.െഎ ഇബ്രഹിംകുട്ടി, എ.എസ്.ഐ ഗിരീശൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story