Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുമ്പഴ ബസപകടത്തി​െൻറ...

കുമ്പഴ ബസപകടത്തി​െൻറ 40ാമത്​ വാർഷിക അനുസ്​മരണം

text_fields
bookmark_border
കുമ്പഴ ബസപകടത്തിൻെറ 40ാമത് വാർഷിക അനുസ്മരണം മലയാലപ്പുഴ: 1979 മാർച്ച് 30ന് കുമ്പഴ കണികുന്നിൽപടിയിൽ 46 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൻെറ 40ാമത് വാർഷിക അനുസ്മരണം നടത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ ബസപകടമായിരുന്നു ഇത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജയലാലിൻെറ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എസ്. ഷാജി, എലിസബത്ത് അബു, മലയാലപ്പുഴ മോഹൻ, വി. മുരളീധരൻ, ശ്രീകല അനിൽ എന്നിവർ പുഷ്പാർച്ചന നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ 40 ദീപങ്ങൾ തെളിച്ചു. അപകടത്തിൽ ഗുരുതര പരിേക്കറ്റ് ഇന്നും ജീവിക്കുന്ന കെ.കെ. സോമശേഖരൻ, ഗോപിനാഥൻ ആചാരി, രാജമ്മ ടീച്ചർ, കെ. ജയലാൽ എന്നിവർ ദീപം കൊളുത്തി. ജി. മോഹൻദാസ്, സാമുവൽ കിഴക്കുപുറം, എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ, കെ.കെ. മുരളീധരകുറുപ്പ്, കല്ലിടുക്കിൽ സോമശേഖരൻ, ജോർജ്കുട്ടി, ശ്രീകല അനിൽ, ജലജാമണി, മുരളി മോഹൻ, ജെസി ഫിലിപ്പ്, രമേശ് ചന്ദ്രൻ, ജലജ അമ്പാടി, ബിജു ഭാർഗവൻ, പ്രസന്ന, ശ്യാമള ശാന്തശീലൻ, സേതുനാഥ്, ഡെയ്സി, സി.ജെ. മാത്യൂസ്, എ.വി. ജോർജ് എന്നിവർ അനുസ്മരിച്ചു. ദുരന്ത വാർത്തകൾ പ്രസിദ്ധീകരിച്ച ദിനപത്രങ്ങളുടെ ഫോേട്ടാ പ്രദർശനവും നടത്തി. 1979 മാർച്ച് 30നാണ് അപകടം നടന്നത്. 31 അംഗ കുമ്പഴ അനുസ്മരണ സമിതിയും രൂപവത്കരിച്ചു. ഭാരവാഹികൾ: കെ. ജയലാൽ, പഞ്ചായത്ത് പ്രസിഡൻറ് (പ്രസി), അലക്സാണ്ടർ മാത്യു, സി.ജെ. മാത്യൂസ് (വൈസ് പ്രസി), എസ്. സേതുനാഥ് (ജന. സെക്ര), മധുമല ഗോപാലകൃഷ്ണൻ നായർ, ജലജാമണി (ജോ. സെക്ര), സുരേന്ദ്രൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story