Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീടി​െൻറ ജനൽ കമ്പി...

വീടി​െൻറ ജനൽ കമ്പി മുറിച്ച്​ മോഷണശ്രമം; പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമമെന്ന്​ ആരോപണം

text_fields
bookmark_border
വീടിൻെറ ജനൽ കമ്പി മുറിച്ച് മോഷണശ്രമം; പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമമെന്ന് ആരോപണം വടശേരിക്കര: വീടിൻെറ ജനൽ കമ്പി വളച്ച് മോഷണശ്രമം; പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം. പെരുനാട് കൊച്ചുപാലം കലപ്പമണ്ണിൽ ഷാജിയുടെ വീടിൻെറ ജനൽ കമ്പി ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി കവർച്ച നടത്താനുള്ള ശ്രമം സമീപവാസികളുടെ സമയോചിത ഇടപെടൽ മൂലം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ തന്നെ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന തമിഴ്നാട് കന്യാകുമാരി കായിങ്കര സ്വദേശി രാജാങ്കത്തെ (26) പിടികൂടി പെരുനാട് പൊലീസിൽ ഏൽപിച്ചിരുന്നു. പിന്നീട് ഇയാളിൽനിന്ന് മോഷണശ്രമത്തിനിടെ കൈക്കലാക്കിയ ലാപ്ടോപ്പും കണ്ടെടുത്തു. ഇയാളെ കൂടാതെ മോഷണശ്രമം നടന്ന വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ നിർമാണത്തിന് വന്ന നാലുപേർകൂടി ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അഭ്യൂഹം ഉണ്ടെങ്കിലും സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിട്ടും വിവരങ്ങൾ പുറത്തുവിടാൻ പെരുനാട് പൊലീസ് തയാറാകുന്നില്ല. പ്രതിയുടെ പേരും വിലാസവും ഉൾപ്പെടെ പൊലീസുകാരൻ അലമാരയിൽവെച്ച് പൂട്ടിപ്പോയെന്നാണ് സ്റ്റേഷനിൽനിന്നുള്ള വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story