Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല പൊലീസ്...

ജില്ല പൊലീസ് മോധാവിയുടെ മിന്നല്‍ റെയ്ഡ്: 20 പേര്‍ പിടിയില്‍

text_fields
bookmark_border
പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജില്ല പൊലീസ് മേധാവി ജി. ജയദേവിൻെറ നേതൃത്വത്തില്‍ മിന്നല്‍ റെയ്ഡില് ‍ വന്‍തോതിൽ മണ്ണ്, പാറ, മണൽ, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തു. 10 ടിപ്പർ ലോറിയും രണ്ട് എക്സ്കവേറ്ററും കസ്റ്റഡിയിലെടുത്തു. 20 പേർ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി 10ന് തുടങ്ങിയ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടു. കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മണ്ണ്, മണൽ വേട്ടയിൽ എട്ട് കേസിലായി 14 പേർ പിടിയിലായി. കോയിപ്രം കുറവന്‍കുഴി കൊച്ചുപറമ്പിൽ വീട്ടിൽ സജയൻ (27), കോയിപ്രം നെല്ലിക്കൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (31), ഇലന്തൂർ പരിയാരം അശ്വതി ഭവനം അരുൺ എ. പിള്ള (33), ചെങ്ങന്നൂർ ആല ഉണ്ണി വിലാസത്തിൽ ശെല്‍വരാജ് (30), കോരുത്തോട് മടുക്ക പാക്കച്ചിറ താഴത്തേതിൽ ടിജോ (25), പള്ളിപ്പാട് തുളസി തീര്‍ഥത്തിൽ വിനോദ് (40), പെരിശേരി വലിയ വടക്കേതിൽ ആനന്ദ് കുമാർ (37), പുലിയൂർ കൈതത്തറയിൽ ശ്രീകുമാർ (43), നെടുംപ്രയാർ മാന്താനത്ത് വീട്ടിൽ സതീഷ് ചന്ദ്രൻ (33), കുറിയന്നൂർ മേലേടത്ത് വീട്ടിൽ ബിജു (39), കരിമാന്തോട് മാന്താനത്ത് വീട്ടിൽ കവില്‍ദേവ് (31), വെണ്ണിക്കുളം കച്ചിറക്കൽ ഷാജി ജോര്‍ജ് (49), നാരകത്താനി സീതക്കുളം നാസർ (55), പ്ലാങ്കമൺ ഓലിക്കൽ വീട്ടിൽ സന്തോഷ് (47) എന്നിവരാണ് കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായത്. മയക്കുമരുന്ന് ഗുളികകൾ കൈവശം െവച്ച് വില്‍പന നടത്തിയതിന് റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. ആറന്മുള മല്ലപ്പുഴശ്ശേരി തുണ്ടിമണ്ണിൽ വീട്ടില്‍ രാഹുൽ മോഹൻ (24), പെരുനാട് പാണ്ടിക്കാമണ്ണിൽ അഭിജിത് (21), തളിപ്പറമ്പ ഇടക്കം കുളമ്പിൽ വീട്ടിൽ ഇല്യാസ് (20) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് മയക്കുമരുന്നിനത്തിൽപെട്ട 110 ഗുളികകൾ പിടിച്ചെടുത്തു. വിദേശമദ്യം ചെറുകുപ്പികളിലാക്കി വിൽപന നടത്തിയതിന് ഒരാളെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മീന്തലക്കര മഞ്ഞാടി മൈലംമൂട്ടിൽ വീട്ടിൽ ജോയിയാണ് (67) അറസ്റ്റിലായത്. കഞ്ചാവ് വില്‍പനക്കിടയിൽ തിരുവല്ല കുറ്റപ്പുഴ പാപ്പനവേലിൽ വീട്ടിൽ സുബിൻ (21), മുത്തൂർ പാലത്തുങ്കൽ വീട്ടിൽ സജു ചെറിയാൻ (20) എന്നിവരെ പിടികൂടി. ഇവര്‍ക്കെതിരെ തിരുവല്ല െപാലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പുറെമ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഒരു കുപ്രസിദ്ധ മോഷ്ടാവും റെയ്ഡിനിടെ കസ്റ്റഡിയിലായി. രാത്രികാല പട്രോളിങ് ഡ്യൂട്ടിയിൽ അലംഭാവം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്് ജില്ല പൊലീസ് മേധാവി താക്കീത് നല്‍കി. സ്റ്റേഷനുകളെ അറിയിക്കാതെ അതിരഹസ്യമായാണ് ജില്ല പൊലീസ് മേധാവി നേരിട്ട് റെയ്ഡ് നടത്തിയത്. ജില്ല പൊലീസ് മേധാവിക്കൊപ്പം ജില്ല സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസ്, ഷാഡോ പൊലീസ് സബ് ഇന്‍സ്‌പെക്ടർ രഞ്ചു, അംഗങ്ങളായ എ.എസ്.ഐ രാധാകൃഷ്ണൻ, ഹരി, വിത്സൺ, പ്രമോദ്, എസ്.സി.പിമാരായ അജികുമാർ, ബിജു മാത്യു, സി.പി.ഒമാരായ സുജിത്, ലിജു, ബിനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story