Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാഹുൽ വരുന്നത്​...

രാഹുൽ വരുന്നത്​ കോൺഗ്രസ്​ ഗ്രൂപ്പുവഴക്കി​െൻറ കെണിയിൽപെട്ട് ​-കാനം

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിന് പരിഹാരമായാണ് രാഹുൽഗാന്ധിയെ കെണിയിൽ വീഴ്ത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കാനം. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥിയെ വേഗത്തിൽ പ്രഖ്യാപിക്കേണ്ടത് ഇപ്പോൾ ഇടതുപക്ഷത്തി​െൻറ കൂടെ ആവശ്യമാണ്. എതിരാളിയില്ലാതെയാണ് വയനാട്ടിൽ എൽ.ഡി.എഫ് പ്രചാരണം നടത്തുന്നത്. രാജ്യംമുഴുവൻ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തി അവർക്കെതിരെ മത്സരിച്ച് അധികാരത്തിലെത്താൻ ശ്രമിക്കുന്ന കോൺഗ്രസ് കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ അനൗചിത്യമാണ് താൻ ചൂണ്ടിക്കാണിക്കുന്നതെന്നും കാനം പറഞ്ഞു. കോൺഗ്രസിനും ബി.ജെ.പിക്കും പിന്തുണ നൽകാനാണ് എൻ.എസ്.എസ് തീരുമാനമെന്ന മുൻ താലൂക്ക് യൂനിയൻ പ്രസിഡൻറി​െൻറ പ്രസ്താവനയെപ്പറ്റിയുള്ള ചോദ്യത്തിന് അത് അവരുടെ ആഭ്യന്തരപ്രശ്നമെന്നായിരുന്നു കാനത്തി​െൻറ മറുപടി. തെരഞ്ഞെടുപ്പിൽ സമദൂര നിലപാടില്ലെന്ന് എൻ.എസ്.എസ് നേതാക്കൾ തന്നെ പറയുമ്പോൾ അവരുടെ നിലപാടെന്താണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും കാനം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story