Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2019 11:31 PM GMT Updated On
date_range 23 March 2019 11:31 PM GMTകോന്നിയിൽ തെരഞ്ഞെടുപ്പ് സ്ക്വാഡുകളുടെ പരിശോധന കർശനമാക്കി
text_fieldsbookmark_border
കോന്നി: പാർലമെൻറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോന്നിയിൽ വിവിധ തെരഞ്ഞെടുപ്പ് സ്ക്വാഡുകളുടെ പരിശോധന കർശനമാക്കി. തെരഞ്ഞെടുപ്പ് കമീഷെൻറ നേതൃത്വത്തിലുള്ള ഫ്ലയിങ് സ്ക്വാഡ്, ആൻറി ഡിഫെയ്സ്മെൻറ് സ്ക്വാഡ്, സ്റ്റാറ്റിസ്റ്റിക്കൽ സർവേ ലൈൻ എന്നിവയുടെ പ്രവർത്തനങ്ങളും പരിശോധനകളുമാണ് നടക്കുന്നത്. അനധികൃതമായി കൈവശംവെക്കുന്നതും കടത്തിക്കൊണ്ട് പോകുന്നതുമായ പണം, മദ്യം, മറ്റ് അനധികൃത വസ്തുക്കൾ എന്നിവ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതാണ് ഫ്ലയിങ് സ്ക്വാഡിെൻറ ചുമതല. സർക്കാറിെൻറയും പൊതുമേഖല സ്ഥാപനങ്ങളുടെയും ചുവരുകളിൽ പോസ്റ്റർ പതിപ്പിക്കുന്നതും പ്രചാരണം നടത്തുന്നതും തടയുക എന്നതാണ് ആൻറി ഡിെഫയ്സ്മെൻറ് സ്ക്വാഡിെൻറ ചുമതല. സ്റ്റാറ്റിസ്റ്റിക്കൽ സർവേലൈൻ സ്ക്വാഡ് വാഹന പരിശോധന കർശനമാക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോന്നി നിയോജക മണ്ഡലത്തിൽ വിവിധ സ്ക്വാഡുകളുടെ പ്രവർത്തനവും പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകൾ, അനുബന്ധ റോഡുകൾ, പാർട്ടി യോഗങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, പ്രചാരണ പ്രവർത്തനം നടത്തുന്ന സ്ഥലങ്ങൾ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ഇലക്ഷൻ സ്ക്വാഡുകളുടെ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story